നെയ്മറുള്ള പിഎസ്ജി വിട്ട് പോയത് ഉചിതമായ തീരുമാനം;മനസ്സു തുറന്ന് താരം

നെയ്മറെയും പിഎസ്ജിയെയും വിട്ടു പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോസ്പറിലേക്കു ചേക്കേറാനുള്ള തന്റെ തീരുമാനം ഉചിതമായിരുന്നുവെന്ന് ബ്രസീലിയന്‍ താരം ലൂകാസ് മോറ. കഴിഞ്ഞ ജനുവരിയിലാണ് അഞ്ചു വര്‍ഷത്തെ പിഎസ്ജി കരിയര്‍ അവസാനിപ്പിച്ച് താരം ടോട്ടനം ഹോസ്പറിലേക്കു ചേക്കേറിയത്.

നെയ്മര്‍ വന്നതിനു ശേഷം ടീമില്‍ അവസരങ്ങള്‍ കുറഞ്ഞതാണ് താരത്തെ പിഎസ്ജി വിടാന്‍ പ്രേരിപ്പിച്ചത്. 28 ദശലക്ഷം യൂറോയോളമാണ് താരത്തിനായി ടോട്ടനം ചെലവിട്ടത്. ടോട്ടനം ഹോസ്പറിലെത്തിയതിനു ശേഷം ആറു മത്സരങ്ങള്‍ ലൂകാസ് കളിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ് ടോട്ടനം ഫിനിഷ് ചെയ്തിരുന്നത്.

നെയ്മര്‍ തനിക്ക് സഹോദരനെ പോലെയാണെന്നും തന്റെ ട്രാന്‍സ്ഫര്‍ ഒഴിവാക്കാന്‍ നെയ്മര്‍ ശ്രമിച്ചിരുന്നുവെന്നും ലൂകാസ് പറഞ്ഞു. അഞ്ചു വര്‍ഷത്തിനു ശേഷം പിഎസ്ജിയെയും കൂടാതെ നെയ്മറെയും പിരിയുകയെന്നത് വിഷമമുള്ള കാര്യമായിരുന്നെങ്കിലും മറ്റേതെങ്കിലും വെല്ലുവിളി ഏറ്റെടുക്കണമെന്ന ആഗ്രഹത്തോടെയാണ് പിഎസ്ജി വിട്ടതെന്നും ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ലീഗില്‍ തന്നെ എത്തിപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ലൂകാസ് പറഞ്ഞു.

Show More

Related Articles

Close
Close