സംഗീതജ്ഞൻ ഡോ. എം. ബാലമുരളീകൃഷ്ണ അന്തരിച്ചു

പ്രശസ്ത കർണാട്ടിക് സംഗീതജ്ഞൻ ഡോ. എം. ബാലമുരളീകൃഷ്ണ അന്തരിച്ചു 86 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.

ഗായകൻ, കവി, സംഗീത സം‌വിധായകൻ എന്നീ നിലകളിലും ശ്രദ്ധേയയിരുന്ന ബാലമുരളീകൃഷ്ണ തെലുങ്ക്, കന്നട, തമിഴ് ഭാഷകളിലായി 400 ഓളം ഗാനങ്ങൾക്ക് സംഗീതം നൽകി. വയലിൻ, വയോള, വീണ, മൃദംഗം, ഗഞ്ചിറ എന്നിങ്ങനെ വിവിധ സംഗീത ഉപകരണങ്ങളില്‍ വിദഗ്ധനായിരുന്നു. നിരവധി ചിത്രങ്ങള്‍ക്ക് പിന്നണിയും പാടിയിട്ടുണ്ട്.

8d80652a-bfb4-4c4f-9ae6-05fd28dd5375_balamuralikrishna01

 

പ്രശസ്ത സംഗീതഗ്രന്ഥമായ ‘ജനകരാഗമഞ്ജരി’ അദ്ദേഹത്തിന്റെ ഇരുപത്തിയൊന്നാം വയസ്സിൽ പ്രസിദ്ധീകരിച്ചു.

രാജ്യം പത്മശ്രീ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി ഇദ്ദേഹത്തെ ആദരിച്ചപ്പോൾ ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ, വിവിധ സർവകലാശാലകളിൽ നിന്നായി നാലോളം ഡിലിറ്റ്, പിഎച്ച്ഡി, ഡിഎസ്ടി, കാളിദാസ സമ്മാൻ, സംഗീത കലാനിധി എന്നിവ അദ്ദേഹത്തെ തേടിയെത്തി.

1976ല്‍ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം, 1987ല്‍ മികച്ച സംഗീതജ്ഞനുള്ള ദേശീയ പുരസ്കാരം, 2012ൽ കേരളം സ്വാതിസംഗീത പുരസ്കാരം എന്നിവ നൽകി ആദരിച്ചു.

Show More

Related Articles

Close
Close