എം.കരുണാനിധി ആശുപത്രിയിൽ; അപകടനില തരണം ചെയ്തെന്ന് എ.രാജ

ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി(94)യുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. രക്തസമ്മർദം താഴ്ന്നതിനെ തുടർന്നാണ് ഇന്നലെ രാത്രി വൈകി ഒന്നരയോടെ കരുണാനിധിയെ ആശുപത്രിയിലേക്കു മാറ്റിയത്. ചെന്നൈ ഗോപാലപുരത്തെ വീട്ടിൽ ആശുപത്രിസമാന സന്നാഹത്തോടെയായിരുന്നു ഇതുവരെയുള്ള ചികിൽസ.

രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചു. ചികിൽസയ്ക്ക് ആവശ്യമായ എന്തു സഹായവും ചെയ്യാമെന്നു മോദി അറിയിച്ചു.

ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി വൈകിട്ട് മകനും പാർട്ടി വർക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിൻ അറിയിച്ചിരുന്നെങ്കിലും അർധരാത്രിയോടെ വീണ്ടും വഷളാകുകയായിരുന്നു. ആശങ്ക വേണ്ടെന്നും പിതാവിനെ ന്ദർശിക്കാൻ ആരും എത്തേണ്ടതില്ലെന്നും പ്രവർത്തകരോട് പാർട്ടി നിര്‍ദേശിച്ചിരുന്നെങ്കിലും നൂറുകണക്കിന് ആളുകളാണ് ആശുപത്രിക്കുമുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്.

കരുണാനിധി അപകടനില തരണം ചെയ്തുവെന്ന് മുൻ കേന്ദ്രമന്ത്രി എ.രാജയും അറിയിച്ചു. മക്കളായ സ്റ്റാലിൻ, അഴഗിരി,കനിമൊഴി എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ട്.

Show More

Related Articles

Close
Close