എം പി വീരേന്ദ്രകുമാര്‍ ജെഡിയുവിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും

എം പി വീരേന്ദ്രകുമാര്‍ ജെഡിയുവിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. ഇടത് സ്വതന്ത്രനായാണ് വീരേന്ദ്രകുമാര്‍ പത്രിക നല്‍കുക. ഇന്നലത്തെ ഇടതു മുന്നണി യോഗത്തിൽ സീറ്റ് നൽകാന്‍ ധാരണയായിരുന്നു. തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും.

വീരേന്ദ്രകുമാറുമായി സഹകരണം മാത്രം തുടരാനാണ് ഇന്നലത്തെ യോഗം തീരുമാനിച്ചത്. മുന്നണി പ്രവേശനം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ജെ.ഡി.യു- ജെ.ഡി.എസ് ലയനവും പിന്നീടായിരിക്കും. യുഡിഎഫ് വിട്ടുവന്ന ജനതാദളിന്റെ(യു)വിനെ തൽക്കാലം ഇടതുമുന്നണിയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം.  യുഡിഎഫ് വിട്ട ജനതാദൾ ഇടതുമുന്നണിയിൽ അംഗത്വം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തു നൽകിയിരുന്നു. സിപിഐഎമ്മും സിപിഐയും അവരെ പ്രവേശിപ്പിക്കുന്നതിന് അനുകൂലമാണെങ്കിലും മുന്നണിയുടെ പൊതു അംഗീകാരം ആവശ്യമുണ്ട്. അതിനാലാണ് യോഗം വിളിച്ചത്.

യുഡിഎഫ് വിടുന്നതിനു മുമ്പ് അവരുടെ ഭാഗമായി ലഭിച്ച രാജ്യസഭാംഗത്വം വീരേന്ദ്രകുമാർ രാജിവച്ചിരുന്നു. ആ ഒഴിവിൽ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമായതുകൂടി കണക്കിലെടുത്താണു ദളിന്റെ പുനഃപ്രവേശനത്തിനായി  യോഗം വിളിച്ചത്.

Show More

Related Articles

Close
Close