പൊതുജന മധ്യത്തില്‍ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയാണ് കമലിന് : എം .ടി. രമേശ്

പൊതുജന മധ്യത്തില്‍ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയാണു സംവിധായകന്‍ കമലിനെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.

ഭരണത്തിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്കു നഷ്ടമായി. ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ ഐഎഎസുകാരുടെ കാലു പിടിക്കുകയാണു മുഖ്യമന്ത്രി. യുഡിഎഫ് സര്‍ക്കാരിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോഴത്തേത്. കേരത്തിലെ പ്രതിസന്ധിക്കു കാരണം തോമസ് ഐസക്കാണ്. സ്വന്തം കഴിവുകേടു മറയ്ക്കാനാണു കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നും എം.ടി.രമേശ് പറഞ്ഞു.

രാജ്യത്തു ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിട്ടു പോകണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കമല്‍ എന്നും നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമെന്നും എ എന്‍ ആര്‍ പറഞ്ഞിരുന്നു.

 

Show More

Related Articles

Close
Close