പാലായിൽ വീണ്ടും മത്സരിക്കും -മാണി

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിക്കുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ കെ.എം.മാണി. താന്‍ ഒളിച്ചോടില്ല. മത്സരരംഗത്തുണ്ടാകും. പാലാക്കാരുടെ ആഗ്രഹമാണത്. താന്‍ മത്സരിക്കില്ലെന്ന് പറയുന്നവര്‍ ശത്രുക്കളാണെന്നും മാണി കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കും. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസമില്ല. പരസ്യപ്രസ്താവനകള്‍ അതിരുവിട്ടാല്‍ ഇടപെടും. പാര്‍ട്ടിയിലെ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ അനുഭവിക്കും. പാര്‍ട്ടിക്ക് എതിരായ നീക്കത്തിന് പിന്നില്‍ ഒന്നോ രണ്ടോ പേര് മാത്രമാണ്. അച്ചടക്കം ലംഘിക്കുന്നവര്‍ക്ക് പി.സി ജോര്‍ജിന്റെ അനുഭവമായിരിക്കുമെന്നും മാണി പറഞ്ഞു.