ബാർ കോഴ: റിപ്പോർട്ടിൽ വാദം വേണ്ടെന്ന് വിജിലൻസ്

km-maniബാർകോഴക്കേസിൽ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് എസ്.പി. എസ്. സുകേശൻ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിൽ വാദം വേണ്ടെന്ന് വിജിലൻസ്. വിജിലൻസ് ആരെയാണ് ഭയക്കുന്നത് എന്ന് ഹരജിക്കാരനായ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ.  വിജിലൻസ് അഡീഷണൽ ഡി.ജി.പി വക്കം ശശിയാണ് റിപ്പോർട്ടിൻമേൽ വാദം വേണ്ടെന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ  ബോധിപ്പിച്ചത്. വി.എസിന്‍റെ അഭിഭാഷകൻ പി.അഹമ്മദ് ഇതിനെ എതിർത്തു. കോടതി നിർദേശ പ്രകാരമല്ല അന്വേഷണം നടന്നത്. ഇത് ഒരു വ്യക്തിക്കെതിരെ മാത്രമുള്ള കേസല്ല. ഒരു സമൂഹം മുഴുവൻ ഉൾപ്പെട്ട കേസാണ്. വിജിലൻസ് ആരെയാണ് ഭയക്കുന്നത് എന്ന് വി.എസിന്‍റെ അഭിഭാഷകൻ ചോദിച്ചു.

റിപ്പോർട്ടിൻമേൽ സാറാ ജോസഫ്, നാഗരാജ്, വിജു.വി.ആർ എന്നിവർ കോടതിയിൽ രേഖാമൂലം വിയോജിപ്പ് സമർപ്പിച്ചു. വൈക്കം വിശ്വൻ, വി.മുരളീധരൻ, ബിജു രമേശ് എന്നിവർക്ക് തർക്കം സമർപ്പിക്കാൻ മാർച്ച് അഞ്ച് വരെ സമയം കൊടുത്തു. മുഴുവൻ പേരുടേയും സത്യവാങ്മൂലം ലഭിച്ചശേഷമേ തീരുമാനമെടുക്കൂ എന്ന് വിജിലൻസ് ജഡ്ജി വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close