ബാര്‍ കോഴക്കേസ്: അന്വേഷണത്തില്‍ നിലവില്‍ തടസ്സമില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നിലവില്‍ തടസ്സമില്ലെന്ന് വിജിലന്‍സ്. പുതുതായി വന്ന ഭേദഗതി തുടരന്വേഷണത്തിന് തടസ്സമാകില്ലെന്ന് വിജിലന്‍സ് പ്രത്യേക കോടതിയില്‍ നിലപാട് അറിയിച്ചു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് പുതുതായി വന്ന ഭേദഗതി ഇതിന് തടസ്സമാകുമോ എന്ന് കോടതി അന്വേഷിച്ചത്. സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ അന്വേഷണങ്ങള്‍ പ്രഖ്യാപിക്കാന്‍ പാടില്ലന്നാണ് ഭേദഗതിയില്‍ പറഞ്ഞിരിക്കുന്നത്. അഴിമതി നിരോധന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് സെപ്റ്റംബര്‍ 18ന് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു.

Show More

Related Articles

Close
Close