മഅദനിക്ക് കേരളത്തിലേക്ക് പോകാം

ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ വിചാരണനേരിടുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയ്ക്ക് എട്ടു ദിവസം കേരളത്തില്‍ തങ്ങാന്‍ ബാംഗ്ലൂര്‍ എന്‍എഐ കോടതിയുടെ അനുമതി. ഞായറാഴ്ച മുതല്‍ 12ാം തിയതിവരെ വരെയാണ് സമയം അനുവദിച്ചത്. ചികിത്സയില്‍ കഴിയുന്ന അമ്മയെ നാട്ടിലെത്തി സന്ദര്‍ശിക്കുന്നതിനാണ് അവധി നല്‍കിയിരിക്കുന്നത്. ഉപാധികളോടെ ജാമ്യം ലഭിച്ച മഅ്ദനി ബംാഗ്ലൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണിപ്പോള്‍.

അബ്ദുല്‍ നാസര്‍ മഅദനിക്ക് നാട്ടില്‍ പോകാന്‍ സുപ്രീംകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. വിചാരണക്കോടതിയില്‍ ഹാജരാകുന്നതിലും സുപ്രീംകോടതി മഅ്ദനിക്ക് ഇളവു നല്‍കിയിട്ടുണ്ട്. ക്യാന്‍സര്‍ രോഗബാധിതയായി ചികില്‍സയിലുള്ള അമ്മയെ കാണുന്നതിന് നാട്ടിലെത്താന്‍ അനുവദിക്കണമെന്നായിരുന്നു അബ്ദുല്‍ നാസര്‍ മഅ്ദനിയ്ക്കുവേണ്ടി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയോട് അപേക്ഷിച്ചത്.

ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രധാന സാക്ഷികളെല്ലാം കേരളത്തിലാണെന്നും മഅ്ദനി അറിയപ്പെടുന്ന രാഷ്ട്രീയ നേതാവാണെന്നും അതില്‍ മഅദനിയെ നാട്ടിേലക്ക് പോകാന്‍ അനുവദിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാനും കേസിനെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കുമെന്ന് കര്‍ണാടക സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ അമ്മയെ കാണുന്നതിന് നാട്ടിലെത്താന്‍ മഅ്ദനിക്ക് അനുമതി നല്‍കിയ സുപ്രീംകോടതി പോകുന്ന ദിവസം കാലയളവും വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കി. മഅ്ദനി ഞായറാഴ്ച്ച കൊല്ലം അന്‍വാര്‍ശ്ശേരിക്ക് തിരിക്കും. മഅദനിയെ നാട്ടിലേക്ക് വിടുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.

കേസിലെ പ്രധാന സാക്ഷികള്‍ കേരളത്തില്‍ ഉള്ളവര്‍ ആയതിനാല്‍ മഅദനി അവരെ സ്വാദീനിക്കുമെന്നും ഇത് കേസിനെ ബാധിക്കുമെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം

Show More

Related Articles

Close
Close