82 ന്റെ നിറവില്‍ മലയാളത്തിന്റെ കാരണവര്‍

28madhu-50-years2
മലയാളത്തിന്റെ കാരണവര്‍ പദ്മശ്രീ മധുവിന് ഇന്ന് 82-‍ാം പിറന്നാള്‍. അമ്പത് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ പരീകുട്ടി ഉള്‍പ്പെടെ നിരവധി കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ജീവിക്കുന്നു.
വിദ്യാര്‍ത്ഥിയായിരിക്കെ നാടക രംഗത്തിലൂടെ കഴിവ് തെളിയിച്ച മധു പിന്നീട് വെള്ളിത്തിരയിലെത്തുകയും മലയാള സിനിമാ ലോക്തതിന്റെ അവിഭാജ്യ ഘടകമായി മാറുകയുമായിരുന്നു. 1959 ല്‍ നാഷ്ണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് മധു. സാഥ് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച മധു പിന്നീട് രാമു കാര്യാട്ടിന്റെ മൂടുപടത്തിലൂടെ മലയാളികളുടെ പ്രിയ്യപ്പെട്ടവരില്‍ ഒരാളായി. കാലം നീങ്ങുന്നതിനനുസരിച്ച് പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങളിലേയ്ക്ക് ഒതുങ്ങി. പുതു തലമുറയ്ക്ക് മധു ഒരു നല്ല മുത്തച്ഛനും കാരണവരുമാണ്.
അഭിനയത്തിനപ്പുറം സംവിധായകനായും നിര്‍മ്മാതാവായും മധു സിനിമാ ലോകത്തിന്റെ ഒഴിച്ചു കൂടാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമായി മാറി. കാലം തോല്‍പ്പിക്കാത്ത മഹാ നടനെ 2013 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
മധുവിന് DN ന്യൂസ്‌ ഓണ്‍ലൈൻന്റെ പിറന്നാള്‍ ആശംസകള്‍

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close