മാഗിക്ക് രാജ്യവ്യാപക നിരോധനം

maggi-noodles
രാജ്യത്തു വില്‍ക്കുന്ന ഒമ്പതു തരം മാഗി നൂഡില്‍സ് സുരക്ഷിതമല്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം.വിവിധ സംസ്ഥാനങ്ങള്‍ മാഗിക്കെതിരേ നടപടി തുടരുന്നതിനിടെയാണു രാജ്യവ്യാപക നിരോധനത്തിനു നടപടി. ഭക്ഷ്യസുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ആരോഗ്യമന്ത്രി ജെ.പി. നദ്ദ വ്യക്തമാക്കി.മാഗിയില്‍ വിഷാംശമുണ്ടെന്ന ആരോപണങ്ങള്‍ക്ക് 15 ദിവസത്തിനകം മറുപടി നല്‍കാന്‍ നൂഡില്‍സ് ഉത്പാദകരായ സ്വിസ് കമ്പനി നെസ്ലെയോട് അഥോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
ഈ ഉത്പന്നങ്ങള്‍ പിന്‍വലിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി(എഫ്എസ്എസ്എഐ) നെസ്‌ലെയ്ക്കു നിര്‍ദേശം നല്‍കി.
അതിനിടെ, റീട്ടെയ്ല്‍ ഭീമന്‍ റിലയന്‍സ് രാജ്യവ്യാപകമായുള്ള 2621 സ്റ്റോറുകളിലും സണ്‍ഫീസ്റ്റ് യിപ്പീ, നോര്‍ എന്നിവയുള്‍പ്പെടെ എല്ലാ ബ്രാന്‍ഡിലും പെട്ട നൂഡില്‍സുകളുടെ വില്‍പ്പന നിര്‍ത്തിവച്ചു. ഉപഭോക്താക്കളുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കാനാവില്ലെന്നതാണ് കടുത്ത നടപടിക്കു തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്ന് റിലയന്‍സ്. നേരത്തേ, ഫ്യൂച്ചര്‍ ഗ്രൂപ്പ്, കേന്ദ്രീയ ഭണ്ഡാര്‍, വോള്‍മാര്‍ട്ട് ഷോപ്പുകളില്‍ മാഗി വില്‍പ്പന നിരോധിച്ചിരുന്നു.
മാഗി വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ മന്ത്രാലയത്തോടു റിപ്പോര്‍ട്ട് തേടി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close