സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി

മഹാരാഷ്ട്രയിലെ ജബല്‍പൂര്‍ ഹൈവേയില്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്ത 19കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂബലാത്സംഗം ചെയ്തു. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് മാനഭംഗം ചെയ്തത്. സംഭവത്തില്‍ നാഗ്പൂര്‍ ഹണ്ടകേശ്വര്‍ സ്വദേശികളായ അനില്‍ തെറ്റെ, സുഹൃത്ത് ബാബ ഭഗത്ത് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

ഹൈവേയില്‍ വെച്ച് പെണ്‍കുട്ടിയും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം നടഞ്ഞു നിര്‍ത്തിയ പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെ സുഹൃത്തിനെ ഇരുവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെതുടര്‍ന്ന് സുഹൃത്ത് ഓടി രക്ഷപ്പെട്ടു.

തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി ധാബ ഹൈവേയിലെത്തി പൊലീസിനെ ബന്ധപ്പെട്ട് പരാതി നല്‍കുകയായിരുന്നു.

Show More

Related Articles

Close
Close