മഹിജയുടെ സമരത്തിന്റെ പേരിൽ ഡിജിപിയെ മാറ്റിയോ?’; സെന്‍കുമാര്‍ കേസിന്റെ വാദത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീംകോടതി

സംസ്ഥാന പൊലീസ് മേധാവി ഡിജിപി സെന്‍കുമാറിന്റൈ കേസ് പരിഗണിക്കവെ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീംകോടതി. മഹിജയുടെ നിരാഹാരത്തെ തുടര്‍ന്ന് ഡിജിപിയെ മാറ്റിയോ എന്നാണ് സുപ്രീംകോടതിയുടെ പരിഹാസം. മഹിജ അഞ്ചുദിവസം നിരാഹാരത്തില്‍ ആയിരുന്നില്ലേ എന്നും മഹിജ സമരം ചെയ്തിട്ടും ഇപ്പോഴുളള ഡിജിപിയെ മാറ്റിയോ എന്നാണ് കോടതി ആരാഞ്ഞത്. മരിച്ച കുട്ടിയുടെ അമ്മ നിരാഹാരം ഇരുന്നത് അറിഞ്ഞിരുന്നെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നും ഡിജിപി സെന്‍കുമാറിനെ നീക്കിയ കേസില്‍ വാദം നീട്ടിവെക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തളളിയിരുന്നു. തുടര്‍ന്ന് വാദം നടക്കുന്നതിനിടെയാണ് സര്‍ക്കാരിനെതിരെയുളള സുപ്രീംകോടതിയുടെ പരിഹാസം. ജിഷ വധക്കേസിലെ വീഴ്ചയെ തുടര്‍ന്നാണ് പൊലീസ് മേധാവിയായിരുന്ന സെന്‍കുമാറിനെ മാറ്റിയതെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ തവണ സംസ്ഥാന സര്‍ക്കാരിനായി ഈ കേസില്‍ ഹാജരായത് പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ്. എന്നാല്‍ ഇന്ന് ഹരീഷ് സാല്‍വെ സര്‍ക്കാരിനായി ഹാജരാകാന്‍ എത്തിയിരുന്നില്ല. പുറ്റിങ്ങല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നടപടികളുടെ സ്ഥിതി, സിബിസിഐഡി അന്വേഷണ റിപ്പോര്‍ട്ട്, ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ സ്ഥിതി എന്നിവയാണ് സത്യവാങ്മൂലമായി നല്‍കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്.പൊലീസ് തലപ്പത്ത് നിന്ന് മാറ്റിയതിനെതിരെ ഇടതു സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച് ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സെന്‍കുമാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

Show More

Related Articles

Close
Close