തീവ്രവാദ ബന്ധം- മുന്‍ മേജര്‍ ജനറലിന്റെ മകന്‍ ഗോവയില്‍ അറസ്റ്റില്‍

arrestഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് മുൻ മേജർ ജനറലിന്‍റെ മകനെ ഗോവയിൽ നിന്നും അറസ്റ്റ് ചെയ്തു. ഹിന്ദുവായ സമീർ സർദാന എന്ന ഇയാൾ ഇസ്‌ലാം മതാചാരങ്ങളാണ് പിന്തുടരുന്നതെന്ന് പൊലീസ് പറയുന്നു. നിലവിൽ ഇയാൾ ഗോവ പൊലീസിന്‍റെ ഭീകര വിരുദ്ധ സംഘത്തിന്‍റെ കസ്റ്റഡിയിലാണ്.

വാസ്ഗോ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സമീർ അറസ്റ്റിലാകുന്നത്. അസ്വഭാവിക പെരുമാറ്റത്തെ തുടർന്ന് റയിൽവേ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വാസ്കോ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അറസ്റ്റിലാകുന്ന സമയത്ത് ഇയാളുടെ പക്കൽ നിന്നും ലാപ്ടോപ്, അഞ്ച് പാസ്പോർട്ട്, 4 മൊബൈൽ ഫോൺ എന്നിവ കണ്ടെത്തിയിരുന്നു.

ഭീകരബന്ധം തെളിയിക്കാൻ ശക്തമായ തെളിവുകളൊന്നും ഇതുവരെ സമീറിനെതിരെ ലഭിച്ചിട്ടില്ലെന്ന് ഗോവ ഡിജിപി ടി.എൻ. മോഹൻ പറഞ്ഞു. എന്നാൾ ഭീകരവാദവിമായി ബന്ധപ്പെട്ട ഒൺലൈൻ പരിശീലനം ഇയാൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. സമീറിന്‍റെ ഇമെയിൽ, മറ്റ രേഖകൾ എന്നിവ പരിശേധിച്ചതിൽ നിന്നും ഇയാൾ പഴയ ഭീകരാക്രമണങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്‍റായ സമീർ മലേഷ്യ, സൗദി അറേബ്യ, ഹോങ്‌കോങ് എന്നിവിടങ്ങളിൽ വിവിധ മൾട്ടി നാഷണൽ കമ്പനികൾക്കായി ജോലി ചെയ്തിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close