മലബാര്‍ സിമന്റ്‌സ് അഴിമതി വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കും

മലബാര്‍ സിമന്റ്‌സ് അഴിമതി വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കും. മുന്‍മന്ത്രി എളമരം കരീം അടക്കം എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ അന്വേഷണപരിധിയില്‍ വരും. വ്യവസായി വി. എം. രാധാകൃഷ്ണനുമായി ബന്ധമുള്ളവര്‍ സംശയത്തിന്റെ നിഴലിലാണ്. ഐഎഎസുകാരും മലബാര്‍ സിമന്റ്‌സ് ഉദ്യോഗസ്ഥരും പ്രതികളായേക്കും. ആദ്യപ്രതിപ്പട്ടികയില്‍ ആറുപേര്‍ ഉള്‍പ്പെടുമെന്നാണ് സൂചന. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തെത്തുടര്‍ന്നാണ് വിജിലന്‍സ് നടപടി.

വി.എം.രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട മലബാര്‍ സിമന്റ്‌സ് അഴിമതി അന്വഷണം പ്രഹസനമെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വി.എം.രാധാകൃഷ്ണന് മുന്നില്‍ ഓച്ഛാനിച്ച് നല്‍ക്കുന്ന സാഹചര്യമാണുള്ളത്. അഴിമതിക്കേസില്‍ ഒരാഴ്ചയ്ക്കകം കേസെടുക്കാന്‍ കോടതി നിര്‍ദേശിക്കുകും ചെയ്തു. മാധ്യമവാര്‍ത്തകള്‍ അന്വേഷണ ഏജന്‍സികള്‍ കാണുന്നില്ലേ എന്നും ജസ്റ്റിസ് ബി.കെമാല്‍പാഷ ചോദിച്ചു

Show More

Related Articles

Close
Close