കാര്‍ കടലുണ്ടി പുഴയിലേക്ക് മറിഞ്ഞു; നിറഞ്ഞൊഴുകുന്ന പുഴയില്‍ നിന്ന് നീന്തി രക്ഷപ്പെട്ട് ഡ്രൈവര്‍

റോഡില്‍ നിന്ന് കടലുണ്ടി പുഴയിലേക്ക് വീണ കാറില്‍ നിന്ന് ഡ്രൈവര്‍ നീന്തി രക്ഷപ്പെട്ടു. ചൊവ്വാഴ്ച മലപ്പുറം പാണക്കാട് എടയൂപ്പാലത്താണ് സംഭവം. വാഴക്കാട് വാലില്ലാപ്പുഴ വെള്ളഞ്ചീരി ഷമീറലിയാണ് വന്‍ അപകടത്തില്‍ നിന്ന് നീന്തി രക്ഷപ്പെട്ടത്. പുലര്‍ച്ചെ വിവാഹ വീട്ടില്‍ നിന്ന് തിരിച്ചുവരുന്ന വഴിയായിരുന്നു അപകടം.

കൊല്ലത്ത് നിന്ന് പാണക്കാട്ടേക്ക് തിരിച്ചു വരികെയായിരുന്നു കാറാണ് പുഴയിലേക്ക് മറിഞ്ഞത്. സംഭവം നടന്നപ്പോള്‍ ഷമീറലി കാറില്‍ ഒറ്റയ്ക്കായിരുന്നു . അതിശക്തമായി കുതിച്ചൊഴുകുന്ന കടലുണ്ടിപ്പുഴയിലേക്കാണ് കാര്‍ നിയന്ത്രണം തെറ്റി കുതിച്ചത്. തുടര്‍ന്ന് അദ്ദേഹം നീന്തി രക്ഷപ്പെടുകയായിരുന്നു.

സംഭവം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുമ്പോഴേക്കും ഷമീറലി പുഴ നീന്തി കരയ്‌ക്കെത്തിയിരുന്നു. അവശനായ ഇദ്ദേഹത്തെ ഉടന്‍ തന്നെ പൊലീസ് ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനു ശേഷം അപകടം നടന്നതിന്റെ മുപ്പതു കിലോമീറ്റര്‍ അകലെ നിന്നാണ് കാര്‍ കണ്ടെത്തിയത്. നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ പുഴയില്‍ നിന്നെടുത്തത്. നിറഞ്ഞൊഴുകുന്ന പുഴയില്‍ നിന്നും ഷമീറലി പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടതിന്റെ അത്ഭുതത്തിലാണ് നാട്ടുകാര്‍.

Show More

Related Articles

Close
Close