കിം ജോങ് നാമിന്റെ മൃതദേഹം വിട്ടു നല്‍കില്ലെന്ന് മലേഷ്യ

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിം ജോങ് നാമിന്റെ മൃതദേഹം വിട്ടു നല്‍കാന്‍ സാധിക്കില്ലെന്ന് മലേഷ്യന്‍ സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഉത്തരകൊറിയ നല്‍കിയ അപേക്ഷ മലേഷ്യ തള്ളി. കുടുംബാംഗങ്ങളുടെ ഡിഎന്‍എ കൂടി നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ടു നല്‍കാന്‍ സാധിക്കുകയുള്ളൂ. കുടുംബാംഗങ്ങള്‍ നാമിന്റെ മൃതദേഹം കണ്ടിട്ടില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങളില്‍ ഒരാളുടെ ഡിഎന്‍എ സാംപിള്‍ പരിശോധിച്ച് മരിച്ച വ്യക്തിയുമായി ചേരുന്നതാണ് എന്ന് ഉറപ്പാക്കിയതിനു ശേഷമേ മൃതദേഹം വിട്ടുനല്‍കൂവെന്നും ഉന്നത മലേഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

തിങ്കളാഴ്ചയാണ് സംഭവം. 45 കാരനായ കിം ജോംഗ് നാമിനെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍വച്ച് രണ്ടു സ്ത്രീകള്‍ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം രണ്ട് പേരും ഒരു ടാക്സിയില്‍ കയറി രക്ഷപ്പെട്ടെങ്കിലും പ്രതികളെ പോലീസ് പിടികൂടിയിരുന്നു.

 

Show More

Related Articles

Close
Close