രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മാലദ്വീപില്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനം; ഇന്ത്യക്കാര്‍ യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മാലദ്വീപില്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനം. 15 ദിവസത്തേക്കാണ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ മാലദ്വീപിലുള്ള ഇന്ത്യക്കാരെല്ലാം ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അത്യാവശ്യ യാത്രകള്‍ ഒഴികെ മാലദ്വീപിലേക്കുള്ള എല്ലാ സന്ദര്‍ശനങ്ങളും റദ്ദാക്കാനും നിര്‍ദേശമുണ്ട്.

പൊതുസ്ഥലങ്ങളില്‍ കരുതല്‍ വേണം. പൊതുഇടങ്ങളിലെ കൂട്ടംചേരലുകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു. മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീനെ കുറ്റവിചാരണയ്‌ക്കോ അറസ്റ്റിനോ കോടതി ഉത്തരവിട്ടാല്‍ അത് അനുസരിക്കരുതെന്നു സൈന്യത്തോട് മാലദീപ് ഭരണകൂടം കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. യമീനിനെ അനുകൂലിക്കുന്ന അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനിലാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപനം വന്നത്. രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരത്തിനായി നേരത്തേ തിരഞ്ഞെടുപ്പ് നടത്താന്‍ തയാറാണെന്നും പ്രസിഡന്റ് യമീന്‍ പറഞ്ഞിരുന്നു.

Show More

Related Articles

Close
Close