സെവന്‍ത് ഡേ ടീമിനൊപ്പം മമ്മൂട്ടി

പൃഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സെവന്‍ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ പുതിയതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകന്‍. റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവിയുടേതാണ് തിരക്കഥ.

സെവൻത് ഡേയുടെ തിരക്കഥാകൃത്തായ അഖിൽ പോൾ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടിയാണ് നായകൻ. മമ്മൂട്ടിയുടെ പഴ്‌സണൽ അസിസ്റ്റന്റായ ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇപ്പോൾ ചെന്നൈയിൽ തമിഴ് ചിത്രമായ പേരൻപിന്റെ അവസാനഘട്ട ചിത്രീകരണത്തിരക്കിലാണ് മമ്മൂട്ടി. ലീലയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടിയാണ് നായകൻ. പേരൻപിന് ശേഷം മമ്മൂട്ടി ആഗസ്റ്റ് സിനിമയുടെ ചിത്രത്തിലാണ് അഭിനയിക്കുന്നത്.

Show More

Related Articles

Close
Close