മമ്മൂട്ടി കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്‌

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പരസ്യം കണ്ട് ആകൃഷ്ടനായി സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പരാതിയുമായി രംഗത്ത്. ‘ ഇന്ദുലേഖ വൈറ്റ് സോപ്പ് വാങ്ങി ഉപയോഗിക്കൂ, സൗന്ദര്യം നിങ്ങളെ തേടി വരും’ എന്ന പരസ്യ വാചകമാണ് തലവേദനയായത്. പരസ്യം കണ്ട് സോപ്പ് വാങ്ങി ഉപയോഗിച്ചെങ്കിലും ഗുണം ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് യുവാവ് മമ്മൂട്ടിക്കും സോപ്പ് കമ്പനിയ്ക്കുമെതിരെ പരാതി നല്‍കിയത് . മാനന്തവാടി അമ്പുകുത്തി കൂപ്പില്‍ വീട്ടില്‍ കെ ചാത്തുവാണ് 50,000 രൂപ നഷ്ടപരിഹാരവും മറ്റ് ചിലവുകളും ആവശ്യപ്പെട്ട് വയനാട് ജില്ലാ ഉപഭോക്തൃ കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്.സെപ്റ്റംബര്‍ 22ന് മമ്മൂട്ടിയോടും കമ്പനി പ്രതിനിധിയോടും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close