പോള്‍ ബീറ്റിക്ക് മാന്‍ബുക്കര്‍ പുരസ്കാരം

അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ ബീറ്റിക്ക് ഇത്തവണത്തെ മാന്‍ബുക്കര്‍ പുരസ്കാരം.അമേരിക്കയുടെ വര്‍ണവിവേചനത്തെ നിശിതമായി പരിഹസിക്കുന്ന ദ സെല്‍ഔട്ട് എന്ന നോവലിനാണ് പുരസ്‌കാരം. മാൻ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ അമേരിക്കൻ എഴുത്തുകാരനാണ് പോൾ ബീറ്റി.

beatty-thesellout

വായനക്കാര്‍ക്ക് അത്രയെളുപ്പം ദഹിക്കുന്ന നോവല്‍ അല്ല തന്റെതെന്നാണ് ബീറ്റിയുടെ അഭിപ്രായം. എന്നാൽ, പുരസ്കാര സമിതി അധ്യക്ഷൻ, ചരിത്രകാരനായ അമാന്‍ഡ ഫോര്‍മാന്‍ നമ്മുടെ കാലത്തെ പുസ്തകമെന്നാണ് നോവലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അഞ്ചംഗസമിതി നാലുമണിക്കൂർനീണ്ട സംവാദത്തിനൊടുവിലാണ് അന്തിമ പട്ടികയിൽ നിന്ന് ഏകകണ്ഠമായി ദ സെല്ലിംഗ് ഔട്ടിനെ തെരഞ്ഞെടുത്തത്.

sellout

പ്രകോപിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളും കറുത്തവരെ കൊല്ലുന്ന വെളുത്ത പൊലീസുമടക്കമുള്ള സമകാലിക സംഭവങ്ങളും കൃത്യമായി ഇഴചേർത്ത മികവോടെയാണ് ദ സെല്ലൗട്ട് മാൻ ബുക്കർ പുരസ്കാരത്തിനർഹമായത്.

Show More

Related Articles

Close
Close