മംഗള എക്‌സ്പ്രസ്സില്‍ രണ്ട്‌ പേരെ മയക്കി കിടത്തി കവര്‍ച്ച

mangalaനിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക്‌ വരികയായിരുന്ന മംഗള എക്‌സ്പ്രസ്സില്‍ രണ്ടു യാത്രക്കാരെ മയക്കി കിടത്തി കവര്‍ച്ച നടത്തി. ആലപ്പുഴ സ്വദേശികളായ അമല്‍(20), ജിനു(25) എന്നിവരെയാണ്‌ അബോധാവസ്‌ഥയില്‍ കണ്ടെത്തിയത്‌.

ശനിയാഴ്‌ച രാവിലെ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ അബോധാവസ്‌ഥയില്‍ കണ്ട ഇവരെ റയില്‍വേ സുരക്ഷ സേനയും റെയില്‍വേ പോലീസും ചേര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും നിസാമുദ്ദീനില്‍ നിന്നാണ്‌ യാത്ര ആരംഭിച്ചത്‌. ഗോവയില്‍ നിന്നാകാം ഇവര്‍ മയക്ക്‌മരുന്ന്‌ കലര്‍ത്തിയ ഭക്ഷണം കഴിച്ചതെന്ന നിഗമനത്തിലാണ്‌ പോലീസ്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close