മാംഗല്യം തന്തുനാനേന സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബനും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രം മാംഗല്യം തന്തുനാനേനയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തും. നവാഗതയായ സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്ന്. ടോണിയാണ് തിരക്കഥ എഴുതുന്നത്.

ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ. ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, ഡോ. സക്കറിയ തോമസ്, ആഞ്ചലീന മേരി ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹരീഷ് പെരുമണ്ണ, ശാന്തി കൃഷ്ണ, വിജയ രാഘവന്‍, അലന്‍സിയര്‍, ലിയോണ ലിഷോയ്, സലീം കുമാര്‍, സൗബിന്‍ ഷഹീര്‍, റോണി ഡേവിഡ്, ചെമ്പില്‍ അശോകന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Show More

Related Articles

Close
Close