ഇന്ത്യയെ അവഹേളിച്ചു ; മണിശങ്കർ അയ്യർക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്

ഇന്ത്യയെ അപമാനിച്ച് സംസാരിച്ച കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്കെതിരെ രാജ്യദ്രോഹത്തിനു കേസ്. ബിജെപി നേതാവ് അശോക് ചൗധരി രാജസ്ഥാനിലെ കോട്ട അഡിഷനല്‍ ചീഫ് മജിസ്ട്രേറ്റ് മുന്‍പാകെ നൽകിയ പരാതിയിലാണു കേസെടുത്തത്.വാദം കേൾക്കാനായി 20 ന് പരിഗണിക്കും.

താൻ ഏറെ സ്നേഹിക്കുന്നതും,ബഹുമാനിക്കുന്നതും പാകിസ്ഥാനെയാണെന്നും, ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ അവർ തയ്യാറായിട്ടും, ഇന്ത്യയാണ് അതിന് തയ്യാറാകാത്തതെന്നും മണിശങ്കർ അയ്യർ പറഞ്ഞു.പാകിസ്ഥാനെ കുറിച്ച് തനിക്ക് അഭിമാനമാണുള്ളതെന്നും അയ്യർ കൂട്ടിച്ചേർത്തു. കറാച്ചിയിൽ പൊതു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പാകിസ്ഥാന് അനുകൂലമായും,ഇന്ത്യയെ പാടെ തള്ളിയും അയ്യർ പ്രസ്താവന നടത്തിയത്. അയ്യരുടെ പരാമര്‍ശം രാജ്യസ്നേഹത്തിനു ചേരാത്തതാണ്. സൈന്യത്തിനുനേരെ പാക്ക് ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അയ്യരുടെ പ്രസ്താവനയെന്നും,ഇത് തീവ്രവാദം വളർത്തുവാൻ പാകിസ്ഥാനെ സഹായിക്കുന്നതാണെന്നും അശോക് ചൗധരി പറഞ്ഞു.

Show More

Related Articles

Close
Close