മണിച്ചിത്രത്താഴിലെ ക്ലൈമാക്സ്‌ നിര്‍ദ്ദേശിച്ചത് സുരേഷ് ഗോപി

11218945_993807103975164_3868410400458692647_nമലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും മികച്ച സിനിമകളുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ക്ലാസ്സിക് പദവിയുള്ള കമേഴ്സ്യല്‍ ഹിറ്റാണ് “മണിച്ചിത്രത്താഴ്.” ഇന്ത്യന്‍ സിനിമയില്‍ തന്നെ അതേവരെ ആരും കൈവയ്ക്കാന്‍ ധൈര്യപ്പെടാത്ത വ്യത്യസ്തമായ പ്രമേയം കൊണ്ടും , മികച്ച അവതരണം കൊണ്ടും , ഉജ്ജ്വലമായ പ്രകടനങ്ങള്‍ കൊണ്ടും , മനോഹരമായ സംഗീതം കൊണ്ടും “മണിച്ചിത്രത്താഴ്” മലയാളികളുടെ മനസ്സുകളില്‍ പ്രായഭേദമന്യേ ഇടംപിടിച്ചു . ഇന്നും ടിവിയില്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ TRP റേറ്റിംഗ് നേടുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന സുഖമുള്ള ഓര്‍മ്മയുമാണ് “മണിച്ചിത്രത്താഴ്”. ഈ സിനിമയിലെ ഏറ്റവും വിപ്ലവകരമെന്ന് നിരൂപകരും , പ്രേക്ഷകരും ഒരുപോലെ വാഴ്ത്തിയ ഒന്നാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ് . നകുലനെ (സുരേഷ് ഗോപി ) പലകയില്‍ കിടത്തി ഗംഗയ്ക്ക് മുന്നിലേക്ക്‌ നയിക്കുകയും , വിദഗ്ദമായി പലക താഴേക്ക്‌ കറക്കി അയാളെ രക്ഷിച്ചതിന് ശേഷം കണ്ണട ഊരി സംതൃപ്തമായ , ആത്മഹര്‍ഷം തുളുമ്പുന്ന ചിരിയോടെ നില്‍ക്കുകയും ചെയ്യുന്ന ഡോ. സണ്ണിയുടെ മുഖം മലയാളികളുടെ മനസ്സില്‍ ഇന്നും തുടിച്ചു നില്‍ക്കുന്ന ഓര്‍മ്മയാണ് . എന്നാല്‍ , ആ ക്ലൈമാക്സ് നിര്‍ദ്ദേശിച്ചത് തിരക്കഥാകൃത്ത്‌ മധു മുട്ടമോ , സംവിധായകന്‍ ഫാസിലോ ആയിരുന്നില്ല . സുരേഷ് ഗോപിയാണ് മലയാള സിനിമയുടെ ചരിത്രം മാറ്റിയ ആ ക്ലൈമാക്സിന് പിന്നില്‍ എന്ന് സംവിധായകന്‍ ഫാസില്‍ തന്‍റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരിക്കുന്നു.

മൂന്നു വര്‍ഷത്തോളം ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഫാസില്‍ “മണിച്ചിത്രത്താഴ്” തിരക്കഥ പൂര്‍ത്തിയാക്കിയത്. താരങ്ങളെ നിശ്ചയിച്ചിരുന്നുവെങ്കിലും പല കാര്യങ്ങളിലും ആശയക്കുഴപ്പം നീങ്ങിയിരുന്നില്ല . അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ക്ലൈമാക്സ്‌ . ഗംഗയെ എങ്ങിനെ സുഖപ്പെടുത്തും എന്നത് ഫാസിലിനും , മധു മുട്ടത്തിനും മുന്നില്‍ ഒരു കീറാമുട്ടിയായി അവശേഷിച്ചു . സണ്ണിയെന്ന മനോരോഗ വിദഗ്ദനെ മാത്രം ആശ്രയിച്ചാല്‍ അതിന് സണ്ണിയെന്തിന് , മറ്റേത് മനോരോഗ വിദഗ്ദനായാലും പോരെ എന്ന ചോദ്യം ഉയര്‍ന്നു . മനോരോഗ ചികിത്സയുടെ തന്നെ മറ്റൊരു രൂപമായ മന്ത്രവാദ അന്തരീക്ഷം പലരും സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി ഉപയോഗിച്ച് വെറും അന്ധവിശ്വാസമെന്ന തലത്തിലേക്ക് താഴ്ന്നു പോവുകയും ചെയ്തിരിക്കുന്നു . അതിനാല്‍ അക്കാര്യം മാത്രം ഉപയോഗിച്ചാല്‍ സിനിമ അന്ധ വിശ്വാസങ്ങളെ പിന്തുണയ്ക്കുന്നു എന്ന ദുഷ്പ്പേരും കേള്‍ക്കേണ്ടി വരും . പഴയ സമ്പ്രദായങ്ങളെ കൂട്ടുപിടിച്ച് സണ്ണി നടത്തുന്ന രോഗ നിവാരണം എല്ലാ വിഭാഗങ്ങളും അംഗീകരിക്കുന്ന ഒന്നാകണം എന്നതില്‍ തട്ടി സിനിമ വഴിമുട്ടി . അപ്പോഴാണ്‌ സുരേഷ് ഗോപിയുടെ രംഗപ്രവേശം .11-hard-candy-creative-movie-poster-design

കഥ എവിടം വരെയായി , സിനിമ എന്ന് തുടങ്ങും എന്നൊക്കെ അറിയാനായി സുരേഷ് ഗോപി ആലപ്പുഴയില്‍ ഫാസിലിനെ കാണാന്‍ എത്തി. പതിവുപോലെ സംസാരം തന്നെ സംസാരം. ലോകത്തുള്ള എല്ലാറ്റിനെയും കുറിച്ചുള്ള സംസാരം പോകാറായപ്പോള്‍ വീണ്ടും സിനിമയിലേക്ക് . തമാശപോലെയാണ് ഫാസില്‍ തന്നെ വിഷമിപ്പിക്കുന്ന ക്ലൈമാക്സ്‌ കാര്യം സുരേഷ് ഗോപിയോട് സൂചിപ്പിച്ചത് … ഉടനെ സുരേഷ് ഗോപി രണ്ടു കൈയും നെഞ്ചിന്‍റെ ഭാഗത്ത്‌ വച്ച് ഒരു കറക്കം കറക്കി … എന്നിട്ടൊരു പറച്ചില്‍ ….
“പലകയില്‍ അപ്പുറവും , ഇപ്പുറവും കിടത്തി കറക്കിയാല്‍ പോരെ ?”
ഫാസിലിന്‍റെ തലച്ചോറ് അതേറ്റുവാങ്ങും മുന്‍പേ സുരേഷ് ഗോപി കാറില്‍ കയറി പോയി .
ഇനി ഫാസിലിന്‍റെ വാക്കുകള്‍ തന്നെ കടമെടുക്കാം ..
“തലച്ചോറ് അതേറ്റു വാങ്ങിയപ്പോള്‍ , അകന്നുപോകുന്ന ആ കാറും നോക്കി ഞാന്‍ ചിന്തിച്ചുപോയി . എത്ര നിസ്സാരനാണ്‌ ഞാന്‍ … എത്ര നിസ്സാരന്‍ .. ആ പോയ ആള്‍ ഇട്ടിട്ടുപോയ മന്ത്രത്തിന്‍റെ വില എത്രയാ ? പറയാന്‍ പറ്റുമോ ? അളക്കാന്‍ പറ്റുമോ ? ഞാന്‍ നന്ദി പറഞ്ഞു — എല്ലാറ്റിനും , എല്ലാവര്‍ക്കും

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close