മണിപ്പൂരില്‍ ഭീകരാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു.

manipur attack

ഭീകരാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. മണിപ്പൂരില്‍ മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള ഛന്ദല്‍ ജില്ലയില്‍ വ്യാഴാഴ്ച രാവിലെ 7.30 നായിരുന്നു ആക്രമണം.പരിക്കേറ്റ സൈനികരെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചാണ് ആസ്പത്രിയിലെത്തിച്ചത്. അസം റൈഫിള്‍സിന്റെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഛന്ദലില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, നാഗാ ഗ്രൂപ്പ് എൻഎസ്സിഎൻ(കെ) അല്ലെങ്കിൽ മണിപ്പൂരിലെ യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ടോ ആകാം ഇതിനു പിന്നിലെന്നു സംശയിക്കുന്നതായി സുരക്ഷാ ഏജൻസികൾ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close