സണ്ണി വെയിനിന്റെ നായികയായി മഞ്ജിമ മോഹന്‍ എത്തുന്ന ചിത്രം ‘സംസം’ ; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ക്യൂന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായി ഒരുങ്ങുന്ന മലയാള ചിത്രം സംസത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നീലകണ്ഠനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജിമ മോഹന്‍ നായികയായെത്തുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍ നായകനാകുന്നു. മനു കുമാരനാണ് നിര്‍മാണം.

യൂറോപ്പിലായിരുന്നു ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം. നാലു ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്കും ക്യൂന്‍ റീമേക്ക് ചെയ്യുന്നുണ്ട്. തമന്ന, കാജല്‍ അഗര്‍വാള്‍, പരുള്‍ യാദവ് തുടങ്ങിയവരാണ് മറ്റ് ഭാഷകളില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഓരോ ഭാഷകളിലെയും അഭിനേതാക്കള്‍ തങ്ങളുടേതായ രീതിയില്‍ വ്യത്യസ്തമായാണ് കഥാപാത്രങ്ങളെ സമീപിച്ചിട്ടുള്ളതെന്ന് നിര്‍മാതാവ് പറഞ്ഞു.

Show More

Related Articles

Close
Close