ഉത്തേജക മരുന്ന് ഉപയോഗിച്ചതായി ഷറപ്പോവ

image

കായികലോകത്തെ ഞെട്ടിച്ചുകൊണ്ട്‌ ഉത്തേജകമരുന്ന്‌ വിവാദത്തില്‍ കുടുങ്ങിയ റഷ്യന്‍ ടെന്നീസ്‌ സുന്ദരി മരിയാ ഷറപ്പോവയ്‌ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വിലക്ക്‌. ടൂര്‍ണമെന്റ്‌ തുടങ്ങുന്നതിന്‌ തൊട്ടുമുമ്പായി നടന്ന ഉത്തേജക മരുന്ന്‌ പരിശോധനയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ്‌ താരത്തെ വിലക്കിയത്‌.

മെന്‍ഡാലിന്‍ എന്ന നിരോധിത മരുന്നാണ്‌ താരം ഉപയോഗിച്ചതായി കണ്ടെത്തിയത്‌്. ഇതേ തുടര്‍ന്ന്‌ മാര്‍ച്ച്‌ 12 മുതല്‍ തുടങ്ങുന്ന മത്സരത്തില്‍ താരം കളിക്കില്ലെന്ന്‌ ഉറപ്പായി. സംഭവം ഷറപോവ തന്നെയാണ്‌ ലോകത്തെ അറിയിച്ചത്‌. 12 വര്‍ഷമായി താന്‍ ഈ മരുന്ന്‌ ഉപയോഗിക്കുന്നയാളാണെന്നും ഇത്‌ നിരോധിത മരുന്നുകളുടെ പട്ടികയില്‍ പെടുന്നതാണെന്ന്‌ തനിക്കോ തന്റെ കുടുംബ ഡോക്‌ടര്‍ക്കോ അറിയില്ലായിരുന്നു എന്നാണ്‌ ഷരപ്പോവ പറഞ്ഞത്‌.

സൗന്ദര്യവും കളിമികവും കൊണ്ട്‌ ലോകം മുഴുവനുമായി അനേകം ആരാധകവുള്ള താരത്തിന്റെ കരിയര്‍ തന്നെ ഈ സംഭവത്തോടെ അവസാനിക്കുമോ എന്ന ആശങ്കയിലാണ്‌ ആരാധകലോകം. കരിയറില്‍ അഞ്ചു ഗ്രാന്റ്‌സളാം നേട്ടങ്ങളുള്ള മരിയാ ഷരപ്പോവ 17 ാം വയസ്സില്‍ ആദ്യ ഗ്രാന്റ്‌സ്ളാം കിരീടം നേടിയയാളും പരസ്യ വരുമാനത്തിലൂടെ വന്‍ തുക നേടുന്ന കായികതാരങ്ങളില്‍ ഒരാളുമാണ്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close