മാരിയപ്പന്‍ 30 ലക്ഷം രൂപ സര്‍ക്കാര്‍ സ്കൂളിന് നല്‍കും

റിയോ പാരാലിമ്പിക്സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ മാരിയപ്പന്‍ തങ്കവേലു 30 ലക്ഷം രൂപ സര്‍ക്കാര്‍ സ്കൂളിന് നല്‍കും.

സേലം ജില്ലയിലെ ഓമല്ലൂരിലെ പെരിയവടക്കംപട്ടിയില്‍ മാരിയപ്പന്‍ പഠിച്ചിരുന്ന സര്‍ക്കാര്‍ സ്കൂളിനാണ് പാരിതോഷികത്തില്‍നിന്നും 30 ലക്ഷം സംഭാവന നല്‍കുക.

സ്വര്‍ണ ജേതാവായ മാരിയപ്പന്‍ തങ്കവേലുവിന് തമിഴ്നാട് സര്‍ക്കാര്‍ രണ്ട് കോടി രൂപയും കേന്ദ്ര കായിക മന്ത്രാലയം 75 ലക്ഷം രൂപയും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.

പാരാലിമ്പിക്സില്‍ പുരുഷന്‍മാരുടെ ഹൈജംപ് ഇനമായ ടി-42 വിലാണ് ഇന്ത്യന്‍ താരം മാരിയപ്പന്‍ തങ്കവേലുസ്വര്‍ണം നേടിയത്.

1.89 മീറ്റര്‍ ചാടിയാണ് പാരലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടം മാരിയപ്പന്‍ സ്വന്തമാക്കി.

 

Show More

Related Articles

Close
Close