ആരാധകരോട് യാത്രപറഞ്ഞ് സിഫ്‌നിയോസ്

വികാര നിര്‍ഭരമായി സീസണിന്റെ പകുതിയില്‍  ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് യാത്രപറഞ്ഞ് ഡച്ച് യുവതാരം സിഫ്‌നിയോസ്. ട്വിറ്ററിലൂടെയാണ് താരം ആരാധകരോട് യാത്ര പറഞ്ഞത്.

ബ്ലാസ്റ്റേഴ്‌സിലെ തന്റെ നാളുകള്‍ മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചതെന്നും ആരാധകരുടെ പിന്തുണയും ഗ്യാലറിയിലെ മഞ്ഞപ്പടയുടെ ആരവവും എന്നും തന്റെ ഓര്‍മകളില്‍ നിലനില്‍ക്കുമെന്നും സിഫ്‌നിയോസ് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മുന്നോട്ടു പോക്കിന് ആശംസകളും താരം നേര്‍ന്നു.

അപ്രതീക്ഷിതമായിരുന്നു സിഫ്‌നിയോസിനെ റിലീസ് ചെയ്യാനുള്ള മാനേജ്‌മെന്റിന്റെ നീക്കം. ബ്ലാസ്റ്റേഴ്‌സ് നിരയിലെ ടോപ് സ്‌കോറര്‍മാരിലൊരാളായ സിഫ്‌നിയോസിന് ടൂര്‍ണമെന്റിനിടയില്‍ ഒരിക്കല്‍ പോലും പരിക്കിന്റെ പ്രശ്‌നങ്ങളും ഇല്ലായിരുന്നു. മോശം ഫോമിലുള്ള ബെര്‍ബറ്റോവാണ് ടീമില്‍ നിന്നും പുറത്തു പോകുമെന്ന് പ്രതീക്ഷിച്ചതെങ്കിലും ആരാധകരെ ഞെട്ടിച്ച് ഡച്ച് താരം പുറത്തു പോവുകയായിരുന്നു. താരവും മാനേജ്‌മെന്റും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു റിലീസിങ്ങ് എന്നാണ് സൂചനകള്‍.

Show More

Related Articles

Close
Close