മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു

മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ്(49) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1997 ല്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായി മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ച ബിജുരാജ് പ്രതിരോധം, സാമ്പത്തികം, ശാസ്ത്രം, രാജ്യാന്തരം അടക്കമുള്ള വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മാതൃഭൂമിയില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലും, മംഗലാപുരത്തും, പറ്റ്നയിലും ചീഫ് കറസ്പോണ്ടന്റുമായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയാണ്. ഭാര്യ ഹേമ. ഏക മകന് ഗൗതം.
Courtesy : Mathrubhumi.com