അഭിഭാഷകര്‍ പൂട്ടിയിട്ട മീഡിയാ റൂം തുറന്നു

കേരളത്തിലെ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍. സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം ഉറപ്പു വരുത്തുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അറിയിച്ചു. അഭിഭാഷകര്‍ പൂട്ടിയിട്ട ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. വിഷയത്തില്‍ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഹൈക്കോടതി വളപ്പില്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും കാമറകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ ഭാഗത്തു നിന്നും സമാനമായ അക്രമസംഭവങ്ങള്‍ ഉണ്ടായിരുന്നു.

Show More

Related Articles

Close
Close