മെഡിക്കല്‍ ഷോപ്പുകള്‍ നാളെ രാജ്യവ്യാപകമായി പണിമുടക്കും

ഓണ്‍ലൈന്‍ ഔഷധ വ്യാപാരത്തിന് അനുമതി നല്‍കുന്ന കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഔഷധവ്യാപാരികള്‍ നാളെ രാജവ്യപാകമായി പണിമുടക്കും. മെഡിക്കല്‍ ഷോപ്പുടമകളുടെ അഖിലേന്ത്യാ സംഘടനയായ എ.ഐ.ഒ.സി.ഡി.യാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

വന്‍കിട കുത്തകകളായ വാള്‍മാര്‍ട്ടും ഫ്‌ളിപ്പ് കാര്‍ട്ടും ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പിടിമുറുക്കിയാല്‍ എട്ടരലക്ഷത്തോളം ചെറുകിട വ്യാപാരികള്‍ വഴിയാധാരമാകുമെന്നാണ് സംഘടന പറയുന്നത്. മരുന്നുകളുടെ ദുരുപയോഗം വര്‍ധിപ്പിക്കാന്‍ ഇത് കാരണമാകും. മാത്രമല്ല ഫാര്‍മസിസ്റ്റുകളുടെ സേവനം ഇല്ലാതാകുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു.

ഓണ്‍ലൈന്‍ വഴി വ്യാജമരുന്നുകള്‍ തടയാന്‍ സംവിധാനമില്ലാത്തത് മേഖലയെ ദോഷകരമായി ബാധിക്കുമെന്നും സ്വയം ചികില്‍സക്ക് ഓണ്‍ലൈന്‍ വ്യാപാരം വഴിയൊരുക്കുമെന്നും വിജ്ഞാപനത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. നിയമഭേദഗതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം

Show More

Related Articles

Close
Close