ഞരമ്പുരോഗത്തിന് ചികിത്സയുണ്ട്…- ദീപാങ്കുരന്‍

ലൈംഗികത പാപമല്ല എന്ന് വിശ്വസിക്കുന്ന സമൂഹമാണ് നമ്മുടേത്‌. അത് ആനന്ദവും, പ്രത്യുത്പാദനവും തരുന്നു. പ്രതിഭാശാലികളായ കലാകാരന്മാരെ /കലാകാരികളെയാകെ എക്കാലത്തും പ്രചോദിപ്പിച്ചിട്ടുള്ള ഒരു വിഷയവുമാണ്‌ ഇത്. ചിത്രകലയിലും ,ശില്‍പ്പകലയിലും ,സാഹിത്യത്തിലുമാകെ വെണ്മവറ്റാതെ അത് തെളിഞ്ഞു കിടക്കുന്നു. വിശപ്പും,പ്രണയവും പോലെ കത്തുകയും ,കത്തിജജ്വലിക്കുകയും  ചെയ്യുന്ന ലൈംഗികതയുടെ ആവിഷ്ക്കാരം സര്‍ഗാത്മകതയുടെ ലോകത്തെ പവിഴപ്പുറ്റുകളാണ്.

എന്നാല്‍ ലൈംഗികതയുടെ ആവിഷ്ക്കാരം എപ്പോള്‍ എവിടെ എങ്ങനെയെന്നുള്ളത് വളരെ പ്രധാനമാണ്. ഉ കഥയെഴുതുമ്പോള്‍, ഒരു ചിത്രം വരക്കുമ്പോള്‍ ,ഒരു ശില്‍പ്പം ചെയ്യുമ്പോള്‍ , സൂക്ഷ്മമായ ഒരു സ്വാഭാവികതയില്‍ സംഭവിക്കുന്നതാണത്, ആവശ്യമുള്ളിടത്ത് മാത്രം… അല്ലെങ്കില്‍ കാമം കാഞ്ഞിരം പോലെ കൈയ്ക്കും.രതി വിരൂപവും വികൃതവുമാകും.

ഇത്രയും ആമുഖമായി സൂചിപ്പിച്ചത് , കഴിഞ്ഞയാഴ്ച കോട്ടയത്തിനടുത്ത് ഒരു ഞാഞ്ഞൂല്‍ ഞരമ്പുരോഗി വാലില്‍ കുത്തി ഉയര്‍ന്നതുകൊണ്ടാണ്. ശ്രീമാന്‍ ഞരമ്പിന്റെ പേര് എസ് ഹരീഷ് എന്നാണ്. ഇദ്ധേഹത്തിന്‍റെയായി മാതൃഭുമി ആഴ്ചപ്പതിപ്പില്‍ വന്നു കൊണ്ടിരുന്ന നോവലിന്‍റെ പേരാണ് മീശ. പേര് കൊള്ളാമെങ്കിലും  ആഴത്തിന്റെ മുഖങ്ങളിലോ , വിസ്തൃതിയുടെ അനന്തതയോ , വായനക്കാരിലേക്ക് പകര്‍ന്നു കൊടുക്കാന്‍ ശേഷിയില്ലാത്ത അന്തസാര ശൂന്യമായ ഇദ്ധേഹത്തിന്‍റെ എഴുത്ത് കാള മൂത്രമൊഴിക്കുന്നതുപോലെയാണ്.അതിങ്ങനെ ശൂ………..ന്ന് വന്നോണ്ടേയിരിക്കും. ഈ നാലാംകിട ചവറിനെപ്പറ്റി ഇതു വെറുതെ പറയുകയല്ല; നിങ്ങള്‍ക്ക് ഒരു തിരക്കുള്ള ബസ്സില്‍ നിന്നുകൊണ്ട് യാത്ര ചെയ്യുമ്പോളും  പൂട മീശയിലൂടെ കടന്നുപോകാം.

കോട്ടയം പൈങ്കിളികളെ നമുക്കറിയാം, പാവങ്ങള്‍. അവര്‍ അവരവരുടേതായ രീതിയില്‍ ജീവിതത്തെ ആവിഷ്ക്കരിക്കുന്നു. ഇതതല്ല ,ഒരു പൊട്ട സാധനത്തില്‍ പുട്ടിന് പീരയെന്ന പോലെ ഇടക്കിടെ വല്യ എഴുത്തുകാരുടെ പേരുകള്‍ ,അവരുടെ രചനകള്‍ എന്നിവയൊക്കെ തട്ടിവിടുകയാണ്. ഒരു നിലവാരമുള്ള നോവലാണെന്നു തെറ്റിദ്ധരിക്കാന്‍ വേണ്ടി. ഈ കൌശലം ആര്‍ക്കും മനസ്സിലായില്ലെന്നാണ് ഈ കമ്പിവീരന്‍ ധരിച്ചു വച്ചിരിക്കുന്നത്…..!

ആത്മീയത, പ്രത്യയശാസ്ത്രം,ധാര്‍മികത ,സദാചാരം എന്നിങ്ങനെയുള്ള കാര്യങ്ങളിലൊന്നും ഒരര്‍ത്ഥവുമില്ലെന്നും ഇടയ്ക്ക് ഇദ്ധേഹം പറയുന്നുണ്ട്. ഇത് കഴിവും , പ്രതിഭയുമില്ലാത്തവന്‍റെ നാണമില്ലാത്ത ജാമ്യമെടുപ്പാണ്. എന്‍റെ ഹരീഷനെ ,തന്നെക്കൊണ്ട് കഴിയുന്ന പണി ചെയ്താപ്പോരെ…പരിശുദ്ധ ഖുറാനില്‍ ഒരു വചനമുണ്ട്; ഓരോരുത്തര്‍ക്കും  ഓരോരോ ദിശയുണ്ട്. അവര്‍ അതിലേക്ക് തിരിയുന്നു എന്നാണ് അത്. ഹരീഷാ ,താന്‍ തന്‍റെ വഴി തിരിച്ചറിയേണ്ട നാഴികക്കല്ലായിരിക്കുന്നു.

അപ്പോള്‍ , ഇങ്ങനെ പുട്ടിന് പീരയെന്നപോലെ പലതും തട്ടിവിടുന്നതിനിടക്കാണ് ഇദ്ദേഹം തന്‍റെ തനതു പ്രതിഭ പുറത്തെടുക്കുന്നത്.അത് പ്രകടിപ്പിക്കാതെ വയ്യല്ലോ ….! നമ്മുടെ നാട്ടിന്‍പുറ ഭാഷയില്‍ പറഞ്ഞാല്‍ ഇത് ഞരമ്പു രോഗമാണ്. ലൈംഗിക മനോവൈകൃതം ബാധിച്ച ഹരീഷനെ എത്രയും പെട്ടന്ന് വീട്ടുകാര്‍ ഏതെങ്കിലും മനോരോഗവിദഗ്ദ്ധനെ കാണിക്കുന്നതാണ് നല്ലത്.  പെണ്ണുങ്ങള്‍ കുളിച്ചൊരുങ്ങി വൃത്തിയായി അമ്പലത്തില്‍ പോകുന്നത് തങ്ങള്‍ പൂജാരിയുമായി രതിയില്‍ ഏര്‍പ്പെടാന്‍ തയ്യാറായി വന്നിരിക്കുന്നു എന്നറിയിക്കാനാണ് എന്ന് എഴുതിവിടുന്ന ഈ കമ്പിവീരന്‍ , മറ്റൊരിടത്ത് പെണ്‍കുട്ടികള്‍ ആക്ഷേപിച്ചു ചിരിച്ചതും തന്നോടൊപ്പം കിടക്കാന്‍ വേണ്ടിയാണെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നത് ഈ മേല്‍പ്പടി രോഗം കൊണ്ടല്ലാതെ പിന്നെന്തുകൊണ്ടാണ്…ഫ്രോയിഡിനുപോലും കണ്ടെത്താനാവാത്ത മനോഗതം ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നു. ആക്ഷേപത്തിലും കമ്പിതം…!

ക്ഷേത്രദര്‍ശനം നടത്തുന്ന സ്ത്രീകളെ നിങ്ങള്‍ ശ്രദ്ധിക്കണം. ഇദ്ദേഹത്തിന് അമ്മയും പെങ്ങളുമൊക്കെയുണ്ടെന്നറിയുന്നു. സഹോദരങ്ങളെ നിങ്ങള്‍ ജാഗ്രതൈ…അല്ലെങ്കില്‍ നിങ്ങളുടെ കാര്യം  പരിതാപകരമാകും . നമ്മുടെ പത്ര മാധ്യമങ്ങളില്‍ നിത്യേന വന്നു കൊണ്ടിരിക്കുന്ന പീഡനവാര്‍ത്തകള്‍ക്കിടയില്‍ വൈകാതെ വരാനിടയുള്ള ആ ദുരന്തവാര്‍ത്ത ഈ നാട്ടിലുള്ളവരെയാകെ വേദനിപ്പിക്കും. അതുകൊണ്ട് ഹരീശനെ എത്രയും വേഗം ചികിത്സിക്കുക .അലോപ്പതി ഏക്കുന്നില്ലെങ്കില്‍ ആയുര്‍വേദം ആവാം. കോട്ടയത്തെ ഒളശ്ശവൈദ്യശാലയിലേക്ക് കൊണ്ട് പോകുക.അവിടെ പഴയ ഒലക്ക കാണും . പിണ്ടതൈലത്തില്‍ പൊതിഞ്ഞു ചൂടുള്ള ഓലക്കപ്പൂഞ്ഞില്‍ നിര്‍ത്തിപ്പിക്കുക ,ഒരു നാല് നാഴിക നേരം വീതം നിത്യവും…..

കോളം: DEEPAMKURAN

 

Show More

Related Articles

Close
Close