മെസിയുടെ പത്താം നമ്പർ ജേഴ്സി, എതിർപ്പുമായി റൊമേരോ!

അർജൻറീനയുടെ പത്താം നമ്പർ ജേഴ്സിയുടെ അവകാശി മെസിയാണെങ്കിലും സൂപ്പർ താരം കളിക്കാത്ത മത്സരങ്ങളിൽ മറ്റു താരങ്ങൾക്ക് ആ ജേഴ്സി നൽകണമെന്നതാണ് ടീമിലെ കീഴ്വഴക്കം. എന്നാൽ നിലവിൽ അർജൻറീന ടീം ഇതു പാലിക്കുന്നില്ലെന്നു വെളിപ്പെടുത്തി ടീമിന്റെ ഗോൾകീപ്പറായ സെർജിയോ റൊമേരോ. ഗ്വാട്ടിമാലക്കെതിരെ നടന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ മെസി ഇടം പിടിച്ചിരുന്നില്ലെങ്കിലും മെസിയുടെ ജേഴ്സി മറ്റു താരങ്ങൾക്കാർക്കും നൽകാൻ അർജന്റീന തയ്യാറായിരുന്നില്ല. ദേശീയ ടീമിലേക്കു മെസി തിരിച്ചെത്തുമോയെന്നു ഉറപ്പില്ലാത്ത മെസി വീണ്ടും ടീമിലെത്തുമെന്ന പ്രതീക്ഷയിലാണ് പത്താം നമ്പർ ജേഴ്സി അർജന്റീന കാത്തു സൂക്ഷിക്കുന്നതെന്നു കരുതാമെങ്കിലും അതിലെ യുക്തി തനിക്കു മനസിലാവുന്നില്ലെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ വെളിപ്പെടുത്തിയത്.

അർജൻറീനിയൻ മാധ്യമമായ ടൈക് സ്പോർടിനു നൽകിയ അഭിമുഖത്തിലാണ് റൊമേരോ ഇക്കാര്യം വെളിപ്പെടുത്തിയത്. പത്താം നമ്പർ ജേഴ്സി എല്ലാ മത്സരങ്ങൾക്കും ഉപയോഗിക്കേണ്ട ഒന്നാണെന്നും അതെന്തു കൊണ്ടു ചെയ്യുന്നില്ലെന്ന് അറിയില്ലെന്നും റൊമേരോ പറഞ്ഞു. ഇക്കാര്യം ഇതുവരെ താൻ അന്വേഷിച്ചിട്ടില്ലെങ്കിലും എന്തു കാരണം കൊണ്ടാണ് അതുപയോഗിക്കാത്തതെന്ന് അറിയില്ലെന്നും റൊമേറോ പറഞ്ഞു. മെസി ടീമിലെത്തുകയാണെങ്കിൽ തീർച്ചയായും ആ ജേഴ്സിയും ക്യാപ്റ്റൻ സ്ഥാനവും മെസിക്കുള്ളതാണ്. എന്നാൽ മെസി ടീമിലില്ലാത്തപ്പോൾ ആ ജേഴ്സി മറ്റേതെങ്കിലും താരത്തിനു നൽകുകയാണ് അർജന്റീനയിലെ കീഴ്വഴക്കമെന്നും അതു പാലിക്കപ്പെടുന്നില്ലെന്നും റൊമേരോ പറഞ്ഞു.
ദേശീയ ടീമിലേക്കുള്ള മെസിയുടെ തിരിച്ചു വരവ് ഇപ്പോഴും അനിശ്ചിതത്വത്തിൽ തന്നെയാണ്. താരം ടീമിലേക്കു തിരിച്ചു വരുമോയെന്നു തനിക്കറിയില്ലെന്നാണ് അർജൻറീന പരിശീലകൻ സ്കൊളാനി വെളിപ്പെടുത്തിയത്. മെസിയുടെ അഭാവത്തിൽ അയാക്സ് താരം ടാഗ്ലിയാഫിക്കയാണ് അർജൻറീനയുടെ നായകനായി കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയത്. പുതുമുഖങ്ങൾക്ക് അവസരം നൽകി ടീമിനെ ഇറക്കിയ അർജന്റീന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. മാർട്ടിനസ്, ലൊ സെൽസോ, സിമിയോണി എന്നിവരാണ് ഗ്വാട്ടിമാലക്കെതിരെ അർജൻറീനയുടെ ഗോളുകൾ നേടിയത്.
Show More

Related Articles

Close
Close