മെട്രോ നിര്‍മ്മാണം വ്യാപാരികള്‍ തടസ്സപ്പെടുത്തി

kochi-metro-roadകൊച്ചി കലൂരില്‍ വ്യാപാരികള്‍ മെട്രോ നിര്‍മ്മാണം തടസപ്പെടുത്തി.കലൂര്‍ മാര്‍ക്കറ്റിനു സമീപം നടത്തിയ അശാസ്ത്രീയ കാന നിര്‍മ്മാണമാണ് വ്യാപാരികള്‍ക്ക് വിനയായത്. കടകളോട് ചേര്‍ന്നുള്ള കാനയില്‍ മലിനജലം കെട്ടിക്കിടന്നതോടെ നാട്ടുകാര്‍ കടകളിലേക്ക് കയറായതെയായി. അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാതായതോടെ വ്യാപാരികള്‍ കലൂരിലെ മെട്രോയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടയുകയായിരുന്നു.ഉറപ്പുകള്‍ക്കപ്പുറം കാന അടിയന്തിരമായി വൃത്തിയാക്കണമെന്നതാണ് വ്യാപാരികളുടെ ആവശ്യം. ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ റോഡിലൂടെയുള്ള ഗതാഗതവും തടസ്സപ്പെടുത്തുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close