ഇന്ത്യയില്‍ നുഴഞ്ഞുകയറിയ 3 ഭീകരരെ വധിച്ചു

സോമ്‌നാഥ്‌ ക്ഷേത്രം ലക്ഷ്യമിട്ട ഭീകരാക്രമണത്തെ തകര്‍ക്കാന്‍ ഇന്ത്യയ്‌ക്ക് സഹായകമായ ഘടകങ്ങളില്‍ പാകിസ്‌താന്റെ മുന്നറിയിപ്പ്‌ നിര്‍ണ്ണായകമായി. 26/11 മോഡല്‍ ആക്രമണം ഇന്ത്യയില്‍ വീണ്ടും നടക്കാന്‍ സാധ്യതയുണ്ടെന്ന്‌ പാകിസ്‌താന്റെ ദേശിയ സുരക്ഷാ ഉപദേഷ്‌ടാവ്‌ മാര്‍ച്ച്‌ ആറിനുതന്നെ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ആക്രമണം ലക്ഷ്യമിട്ട്‌ ഇന്ത്യയില്‍ നുഴഞ്ഞുകയറിയ പത്ത്‌ ഭീകരരില്‍ മൂന്നുപേരെ സൈന്യം വധിച്ചിരുന്നു.

ഗുജറാത്തിലൂടെ കടന്നെത്തുന്ന പത്ത്‌ ഭീകരര്‍ ഇന്ത്യയില്‍ വ്യാപക ആക്രമണം നടത്താന്‍ ഇടയുണ്ടെന്ന റിപ്പോര്‍ട്ട്‌ പാക്‌ സുരക്ഷാ ഉപദേഷ്‌ടാവ്‌(എന്‍.എസ്‌.എ) നാസിര്‍ ഖാന്‍, ഇന്ത്യന്‍ ദേശിയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവലിന്‌ കൈമാറിയിരുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്തില്‍ എന്‍.എസ്‌.ജി അടക്കമുള്ള സൈന്യത്തെ വിന്യസിക്കുകയും പരിശോധന കര്‍ശനമാക്കുകയും ചെയ്‌തിരുന്നു. സോമ്‌നാഥ്‌ ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങളാണ്‌ തീവ്രവാദികളുടെ ലക്ഷ്യമെന്ന സൂചനയും പാകിസ്‌താന്‍ ഇന്ത്യയ്‌ക്ക് കൈമാറിയിരുന്നു.

ഗുജറാത്തിലെ കുച്ചിന്‌ സമീപം അഞ്ച്‌ പാക്‌ ബോട്ടുകള്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തിയതിന്‌ പിന്നാലെയാണ്‌ ആക്രമണത്തെ കുറിച്ച്‌ പാകിസ്‌താന്‍ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ്‌ നല്‍കിയത്‌. ഉപേക്ഷിച്ച നിലയിലാണ്‌ ബോട്ട്‌ കണ്ടെത്തിയത്‌. ഇതോടെ സൈന്യം സുരക്ഷ കൂടുതല്‍ ശക്‌തമാക്കിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close