എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗികാരോപണം; സിപിഎം നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ ലൈംഗികാരോപണ പരാതിയില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള.

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശി പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കിയിട്ടും പരാതി പൊലീസിന് കൈമാറാതെ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച സി.പി.എം ജില്ലാ സംസ്ഥാന നേതാക്കള്‍, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് കേസെടുക്കണമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

താന്‍ പീഡിപ്പിക്കപ്പെട്ടതായി വനിതാ നേതാവ് പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിക്കും, സംസ്ഥാന സെക്രട്ടറിയ്ക്കും, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനും പരാതി നല്‍കിയത് മൂന്നാഴ്ച്ചകള്‍ മുമ്പാണെന്നും, പരാതി ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കകം പൊലീസിന് കൈമാറണമെന്നിരിക്കെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ഹീനമായ ശ്രമമാണ് ജില്ലാസംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എംഎല്‍എ, പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതി പുറത്തു വന്നത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടലിലൂടെയാണ്. വനിത ആദ്യം പരാതി നല്‍കിയത് പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനായിരുന്നു. ഓഗസ്റ്റ് 14ന് ലഭിച്ച പരാതി വൃന്ദാ
പൂഴ്ത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരയായ വനിത, ജനറല്‍ സെക്രട്ടറിക്ക് പരാതിയും ശശിയുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയുമടക്കം മെയില്‍ അയക്കുന്നത്. തുടര്‍ന്ന് ഇക്കാര്യം യുവതി ഫോണില്‍ വിളിച്ചു യെച്ചൂരിയെ ധരിപ്പിച്ചു.

യുവതി സീതാറാം യെച്ചൂരിക്ക് നല്‍കിയ പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളാണുളളത്. മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചതായി പരാതിയില്‍ ആരോപിക്കുന്നു. നിരന്തരമായി ശല്യപ്പെടുത്തിയിരുന്നു. അശ്ലീലച്ചുവയോടെ സംസാരിച്ചിരുന്നു. ഫോണിലൂടെയും അശ്ലീല സംഭാഷണം നടത്തിയിരുന്നു തുടങ്ങിയവയാണ് എംഎല്‍എയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍. ഇതിന്റെ 15 മിനിട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ കഌപ്പിംഗ് സഹിതമാണ് യുവതി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. എംഎല്‍എ വിളിച്ചതിന്റെ ഫോണ്‍ വിശദാംശങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

തുടര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വം അന്വേഷണം പ്രഖ്യാപിക്കുന്നത്. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാംഗവും അന്വേഷണ സമിതിയിലുണ്ട്. പാര്‍ട്ടി എം.എല്‍.എയ്‌ക്കെതിരായ ആരോപണം സി.പി.ഐ.എം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നത്.

Show More

Related Articles

Close
Close