ആള്‍ക്കൂട്ട കൊലപാതകം: ഒരാഴ്ചയ്ക്കകം നിയമം നടപ്പാക്കണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം

രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാനുള്ള പ്രത്യേക നിയമം ഉടന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം. സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്രസര്‍ക്കാറിനുമാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. വിധി നടപ്പാക്കാത്ത പക്ഷം സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

കഴിഞ്ഞ ജൂലൈയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ പ്രത്യേക നിയമം രൂപീകരിക്കണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ആള്‍ക്കൂട്ട കൊലപാതകങ്ങളിലെ പ്രതികളെ ശിക്ഷിക്കാനും പ്രത്യേക നിയമം രൂപീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ സുപ്രീംകോടതി വിധി വന്നതിന് ശേഷവും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. അതേസമയം, അക്രമം തടയുന്നതിനുള്ള പ്രത്യേക നിയമം രൂപീകരിക്കാന്‍ മന്ത്രിതല സമിതി രൂപീകരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Show More

Related Articles

Close
Close