പ്രധാനമന്ത്രി ഇന്ന് ബ്രസൽസിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ഇന്ത്യ – യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി  പ്രധാനമന്ത്രി ബ്രസല്‍സിലേക്ക് ഇന്ന് യാത്ര തിരിക്കും. നാലു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ – യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി നടക്കുന്നത്. ഇരു കൂട്ടരും തമ്മില്‍ നിരവധി വ്യാപാര – വാണിജ്യ കരാറുകളില്‍ ധാരണയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ഈ മാസം 22ന് ബ്രസൽസിൽ ഭീകരാക്രമണം നടന്നെങ്കിലും മോദിയുടെ സന്ദര്‍ശനം മാറ്റിവച്ചിട്ടില്ല.  മോദിയും ബെല്‍ജിയം പ്രധാനമന്ത്രിയും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ബ്രസൽസിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തേയും മോദി അഭിസംബോധന ചെയ്യും.

അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വിദേശ പര്യടനത്തിനാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് വാഷിങ്ടണില്‍ നടക്കുന്ന ആണവസുരക്ഷ സമ്മേളനത്തിൽ പങ്കെടുക്കും. തുടര്‍ന്ന് സൗദി അറേബ്യയിലേക്കു പോകും. ശനിയാഴ്ചയാണ് മോദി സൗദി അറേബ്യയിലെത്തുന്നത്.

Show More

Related Articles

Close
Close