ഭീകരവാദത്തെ തരംതിരിക്കാനാവില്ലെന്ന് നരേന്ദ്ര മോദി

ഭീകരവാദത്തെ അവന്‍റേത്, തന്‍റേത് എന്ന രീതിയിൽ തരംതിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളമായി ശൃംഖലകളുള്ളതാണ് ഭീകരവാദം. ഈ ഭീഷണിയെ ശക്തമായി നേരിടണമെന്നും മോദി ആഹ്വാനം ചെയ്തു. 50ഓളം രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആണവസുരക്ഷാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ആണവ സുരക്ഷക്ക് പ്രഥമ പരിഗണന രാജ്യങ്ങൾ നൽകണം. ഈ വിഷയത്തിൽ ലോകരാഷ്ടങ്ങൾ അന്താരാഷ്ട തലത്തിൽ തന്നെ ചുമലതകൾ നിർവഹിക്കാനുണ്ട്. ബ്രസൽസ് ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഭീകരവാദികൾ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യതകൾ തടയണമെന്നും മോദി വ്യക്തമാക്കി.

തീവ്രവാദികൾ 21-ാം നൂറ്റാണ്ടിന്‍റെ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. എന്നാൽ, നമ്മൾ അവരുടെ ഭൂതകാല വേരുകളാണ് തിരയുന്നതെന്നും മോദി പറഞ്ഞു. ഭീകരവാദത്തിന്‍റെ മൂന്ന് ലക്ഷണങ്ങളും മോദി സമ്മേളനത്തിൽ വ്യക്തമാക്കി. തീവ്രവാദികൾ അക്രമങ്ങളിലൂടെയാണ് അരങ്ങ് തകർക്കുന്നത്. മനുഷ്യൻ കൂട്ടിലടക്കപ്പെട്ടിരിക്കുന്നു. എന്നാൽ, ഒരു കംപ്യൂട്ടറോ സ്മാർട്ട് ഫോണോ ഉപയോഗിച്ചാണ് ഇതിനെതിരെ നമ്മൾ പോരാടുന്നത്. ആണവക്കടത്തുകാരും ഭീകരവാദികളും തമ്മിലുള്ള ബന്ധം വലിയ അപകടമാണെന്നും മോദി ചൂണ്ടിക്കാട്ടി.

Show More

Related Articles

Close
Close