മോദിഭാരതം : 720 ദിനങ്ങളും ചില അപ്രിയ സത്യങ്ങളും

modi 2
മോഡി സര്‍ക്കാര്‍ ഇന്ത്യ ഭരിച്ച 720 ദിനങ്ങള്‍ …..

അഴിമതി ദിനചര്യയായിരുന്ന ഇവിടെ എത്ര കുംഭകോണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു ?

എത്ര വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായി ,ഈ നാട്ടില്‍ ?

സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന പണപ്പെരുപ്പം താഴ്ന്ന് 5% ല്‍ എത്തിയില്ലേ ?

7.5% ആഭ്യന്തര വളര്‍ച്ച നേടുമെന്നും , ധനക്കമ്മി കുറയ്ക്കാമെന്നും രാജ്യത്തിന്‌ ആത്മവിശ്വാസമേകുന്നത് വ്യക്തമായ സാമ്പത്തിക നയത്തിന്റെ അടിസ്ഥാനത്തിലല്ലേ ?

എല്ലാവരേം ബാങ്കിംഗ് സംവിധാനത്തില്‍ എത്തിക്കുക എന്നതല്ലേ കള്ളപ്പണം തടയുന്നതിന്റെ ആദ്യ പടി ?

ലോകമെങ്ങും മാന്ദ്യം തുടരുമ്പോഴും നിക്ഷേപകര്‍ ഭാരതത്തെ ആവേശത്തോടെ നോക്കിക്കാണുന്നതെന്തുകൊണ്ട്?
സംരംഭകത്വം വഴി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും അതിലൂടെ ലക്ഷക്കണക്കിനാളുകള്‍ക്കു തൊഴിലും നേടാനുതകുന്ന അനവധി പദ്ധതികള്‍ ഈ നാട്ടില്‍ മുന്‍പുണ്ടായിരുന്നതാണോ ?
ഇതല്ലേ സ്വശ്രയത്തത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് ?

എല്ലാ ജനത്തിനും ബാങ്ക് അക്കൗണ്ട്‌ ,ഇന്‍ഷുറന്‍സ് പരിരക്ഷ , പെന്‍ഷന്‍ , തുടങ്ങിയവ വികസിത രാജ്യങ്ങളില്‍ മാത്രം കാണാവുന്ന കാര്യങ്ങളല്ലേ ? അതിലേക്കുള്ള വലിയ തുടക്കങ്ങള്‍ കഴിഞ്ഞ 2 വര്‍ഷക്കാലയളവില്‍ നടന്നില്ലേ ?

അതിര്‍ത്തി കടന്നെത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലേ ?
സബ്സിഡി എടുത്തുകളഞ്ഞ് പാവപ്പെട്ടവന് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കലല്ല മറിച്ച് ധനവാനെക്കൊണ്ട് തനിക്കു ലഭ്യമായ സബ്സിഡി ഉപേക്ഷിപ്പിക്കലാണ് ഉചിതമെന്ന് പ്രാവര്‍ത്തികമാക്കിത്തന്നില്ലേ ?

പെണ്‍കുട്ടികളുടെ സംരക്ഷണം അവളെ വിദ്യാസമ്പന്നയാക്കുന്നതില്‍ നിന്നു തുടങ്ങുന്നു എന്നതല്ലേ ” ബേട്ടി ബച്ചാവോ ..ബേട്ടി പടാവോ ” പദ്ധതി ലക്ഷ്യമാക്കുന്നത് ?

ഇന്നു സര്‍ക്കാര്‍ സ്കൂളുകളില്‍ അനുദിനം ശുചിമുറികള്‍ നിര്‍മ്മിക്കപ്പെടുന്നുവെങ്കില്‍ കാരണമാര് ?

മറ്റു രാജ്യങ്ങളുമായുള്ള ഊഷ്മളതയും ,വ്യാപാരത്തില്‍ മുന്‍പില്ലാത്ത പ്രതീക്ഷയും ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചില്ലേ?

പ്രവാസിഭാരതീയര്‍ക്ക് അളവറ്റ ആത്മവിശ്വാസം പകരുന്നതായില്ലേ നമ്മുടെ പ്രധാനമന്ത്രിയുടെ ഓരോ വിദേശ സന്ദര്‍ശനവും ?

നമ്മുടെ സംസ്ക്കാരത്തെ ലോകമെമ്പാടും എത്തിക്കുന്നതായിരുന്നില്ലേ UN യോഗാദിനവും AAYUSH നു നല്‍കിവരുന്ന പ്രോത്സാഹനങ്ങളും..
ഇനിയുമേറെയുണ്ട്?

മോദി ഭരണത്തിലെത്തിയാല്‍ ഭാരതത്തിലെ ക്രിസ്ത്യന്‍ , മുസ്ലിം സഹോദരങ്ങളെ തലവെട്ടുമെന്നും നാടുകടത്തുമെന്നുമൊക്കെ ഏറെപ്പേര്‍ പ്രസംഗിച്ചു നടന്നിരുന്നു !

മോദി ഭരിച്ചാല്‍ ഭരണം അദാനിയും അംബാനിയുമൊക്കെയായിരിക്കും എന്ന് ചിലര്‍ പരിഹരിച്ച് നടന്നു !
മോഡി ഭരിച്ചാല്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയെ കൈവിടുമെന്ന് മറ്റു ചിലര്‍ പ്രചരിപ്പിച്ചു !

അവരെ സംബന്ധിച്ചിടത്തോളം ഈ പറഞ്ഞതെല്ലാം അപ്രിയ സത്യങ്ങളാണ് ……………….
അല്ലെങ്കില്‍ ഇനിയെങ്കിലും തുറന്നു പറയാനുള്ള SPINE ഉണ്ടാവണം …..നരേന്ദ്രമോഡി സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും നല്ല പ്രധാന മന്ത്രിയാണ് …..
മോദി ,
ശുചിമുറികള്‍ നിര്‍മിക്കാന്‍ പറയുന്നു ,
ശുചിത്വം ഉപദേശിക്കുന്നു ,
സ്വാഭിമാനം കാക്കാന്‍ ” MAKE IN INDIA ” എന്നും
സംരംഭകത്വത്തിന് ” START UP INDIA “എന്നും
വികസനത്തിന്‌ ” DIGITAL INDIA ” എന്നും പറയുന്നു ….

ഇവയൊക്കെ വരും ദിനങ്ങളില്‍ സൃഷ്ടിക്കുന്ന അവസരങ്ങള്‍ ഭാരതത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്ത്തിയാകുമെന്നു തിരിച്ചറിയുന്നവരില്‍ ചിലര്‍ക്ക് ഊണും ഉറക്കവും നഷ്ട്ടപ്പെടുന്നുവെങ്കില്‍ അവരെ ദൈവം രക്ഷിക്കട്ടെ എന്നേ പറയാനുള്ളൂ …..

എടുത്താല്‍ പൊങ്ങാത്ത ഡോക്ടറെറ്റുകളുടെ ഭാരമൊന്നുമില്ലാതെ , വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച രാജകുമാരനല്ലാത്ത ഒരു സാധാരണക്കാരന് എന്ന് ഒരു ജനതയ്ക്ക് ആശയും ആവേശവുമാകുന്നത് എന്നത് കുറച്ചുപേര്‍ക്കെങ്കിലും സുഖിക്കാത്ത കാര്യമാനെന്നത് സത്യം തന്നെ!

ബുദ്ധിജീവികള്‍ക്ക് ഒന്നും തന്നെ മനസ്സിലാവുന്നില്ല !
കാരണം പലപ്പോഴും അവര്‍ സരിയെന്നു ശഠിക്കുന്ന എക്കണോമിക്സ് ഈ മനുഷ്യന്‍ നിര്‍ദാക്ഷണ്യം തെറ്റിച്ചു കളയുന്നു.അപ്പോള്‍ ,

മോഡിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണം പോലും !

എന്ത് സര്‍ട്ടിഫിക്കറ്റ് ?

സാധാരണക്കാരന്റെ ജീവിത നിലവാരത്തില്‍ മാറ്റമുണ്ടോ ? ചെറുപ്പക്കാര്‍ക്ക് തൊഴിലവസരമുണ്ടോ ? സംരംഭകര്‍ക്ക് പ്രതീക്ഷയുണ്ടോ ? സ്വസ്ഥമായി ജീവിക്കാന്‍ സാധിക്കുന്നുണ്ടോ ? അഴിമതി രഹിത ഭരണം സാധ്യമെന്ന് വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ ? അതിലുപരി ഒരിന്ത്യക്കാരന്‍ എന്ന് പറയുന്നതില്‍ ആത്മാഭിമാനം തോന്നുന്നുണ്ടോ ?
അതിനു,ഈ നാടിനെ നയിക്കാന്‍ പ്രാപ്തനായ ,കര്‍മനിരതനായ നേതാവാണോ ? അതാണ്‌ സര്‍ട്ടിഫിക്കറ്റ് !

720 ദിവസങ്ങള്‍ക്കു ശേഷം ജനം നല്‍കുന്ന വിലമതിക്കാനാകാത്ത സര്‍ട്ടിഫിക്കറ്റ് ..

ഒടുവില്‍ : കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് അമിതാബ് ബച്ചനോടും അലര്‍ജി.അദ്ദേഹം കള്ളപ്പണക്കാരനാണ് പോലും !
മോഡി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന ചടങ്ങില്‍ നിന്നും ബച്ചനെ മാറ്റി നിര്‍ത്തണമെന്ന് ആണ് കോണ്‍ഗ്രസിന്റെ ആവശ്യം…

ബച്ചന്‍ നല്ലതായിരുന്നു ഇതുവരെ …
എന്ത് ചെയ്യാം , മോഡിയുടെ കൂടെ കണ്ടാല്‍ കള്ളപ്പണക്കാരന്‍ … കൊള്ളക്കാരന്‍ ..
ശിവ ശിവാ ……..

ലേഖകന്‍ : വി രമേശ്‌ കുമാര്‍

Show More

Related Articles

Close
Close