തനിക്ക് വഴികാട്ടിയായത് പ്രണബ് മുഖര്‍ജി:മോദി

രാഷ്ട്രപതി പദത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രണബ് മുഖര്‍ജിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രണബ് മുഖര്‍ജിയെ തന്റെ രക്ഷകര്‍ത്താവും വഴികാട്ടിയുമായി വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഡല്‍ഹി രാഷ്ട്രീയത്തില്‍ തന്നെ കൈപിടിച്ചു മുന്നോട്ട് നയിച്ചത് പ്രണബ് മുഖര്‍ജിയാണെന്നും പറഞ്ഞു.

രണ്ടാം ഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ രാഷ്ട്രപതി ഭവനിലെ മ്യൂസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് പ്രധാനമന്ത്രി രാഷ്ട്രപതിയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് വാചാലനായത്.

13 വര്‍ഷത്തോളം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഞാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷമാണ് തലസ്ഥാനത്തെത്തുന്നത്. ഡല്‍ഹി രാഷ്ട്രീയം അപ്പോള്‍ എനിക്ക് അപരിചിതമായിരുന്നു.ആ ഘട്ടത്തില്‍ ഒരു രക്ഷകര്‍ത്താവായും വഴികാട്ടിയായും തന്നെ കൈ പിടിച്ചു മുന്നോട് നയിച്ചത് പ്രണബ് ദായാണ്. വളരെക്കുറച്ച് പേര്‍ക്കു മാത്രമേ എന്ന പോലെ ആ സൗഭാഗ്യം ലഭിച്ചിരിക്കൂ മോദി പറഞ്ഞു.

പതിറ്റാണ്ടുകള്‍ നീണ്ട തന്റെ പൊതുജീവിതത്തിനിടെ രാഷ്ട്രത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ പ്രണബ് മുഖര്‍ജി, രാഷ്ട്രപതി ഭവന്റെ ചരിത്രവും പൈതൃകവും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന മ്യൂസിയം സ്ഥാപിക്കുക വഴി മറ്റൊരു മഹത്തായ സേവനമാണ് ചെയ്തിരിക്കുന്നതെന്ന് മോദി പറഞ്ഞു. രാഷ്ട്രപതിയുടെ ജനകീയ പ്രവര്‍ത്തനരീതിയെ പ്രശംസിച്ച പ്രധാനമന്ത്രി ഉന്നതഅധികാര കേന്ദ്രവും സാധാരണക്കാരനും ഒത്തു ചേരുന്ന ഇടമായി രാഷ്ട്രപതി ഭവനെ പ്രണബ് മുഖര്‍ജി മാറ്റിയെടുത്തുവെന്നും ചൂണ്ടിക്കാട്ടി.

താനും രാഷ്ട്രപതിയും വ്യത്യസ്ത രാഷ്ട്രീയപശ്ചാത്തലമുള്ളവരാണ്, എന്നാല്‍ രാഷ്ട്രീയമായി വിരുദ്ധധ്രുവങ്ങളിലുള്ളവര്‍ക്ക് പോലും എങ്ങനെ തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാമെന്ന് നമ്മുക്ക് അദേഹത്തില്‍ നിന്നു മനസിലാക്കാം പ്രണബ് മുഖര്‍ജിയുടെ നയതന്ത്രരീതിയെ പ്രകീര്‍ത്തിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

Show More

Related Articles

Close
Close