കുളച്ചല്‍ തുറമുഖവും ആവശ്യമെന്നു മോദി

വിഴിഞ്ഞത്തിനൊപ്പം കുളച്ചല്‍ തുറമുഖവും ആവശ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞത്തിനു പ്രഥമ പരിഗണന നല്‍കും. തുറമുഖത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. കേരളത്തിന്റെ ആശങ്ക പരിഗണിക്കും. വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചതാണിത്.

വിഴിഞ്ഞം പദ്ധതിക്കു മുന്‍ഗണന നല്‍കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. തുറമുഖങ്ങള്‍ തമ്മിലുളള അകലം സംബന്ധിച്ചു മാനദണ്ഡം വേണം. ഒരേസമയം അടുത്തടുത്തു രണ്ടു തുറമുഖനിര്‍മാണം പാടില്ല. കുളച്ചല്‍ തുറമുഖത്തിനു കേരളം എതിരല്ലെന്നും പിണറായി മോദിയെ അറിയിച്ചു.

Show More

Related Articles

Close
Close