ദി ബിഗ്‌ മോദി ബജറ്റ്‌

bmb final

ചില ആമുഖ ചിന്തകള്‍

“മുന്‍ സര്‍ക്കാരുകള്‍ ഭരിച്ച 67 വര്‍ഷവുമായി താരതമ്യം ചെയ്യുേമ്പാള്‍ ഒരു മാസം നിസ്സാരകാലയളവാണെങ്കിലും ഓരോ നിമിഷവും ജനക്ഷേമം ലക്ഷ്യമിട്ടാണ്‌ പ്രവര്‍ത്തിച്ചത്‌. സര്‍ക്കാര്‍ കൈക്കൊണ്ടതീരുമാനങ്ങെളല്ലാം രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി ആയിരുന്നു.”
(ശ്രീ നരേന്ദ്ര മോദി സര്‍ക്കാര്‍ 30 ദിനം പിന്നിട്ടപ്പോള്‍)

ഒരു നാടും അതിലെ ജനതയും കാത്തിരിക്കുന്നു ജൂലൈ 10നായി. ഈ നാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ‘മോദി ബജറ്റ്‌’ അന്നാണ്‌. കടത്തില്‍ മുങ്ങിതാണുനില്‍ക്കുന്ന സര്‍ക്കാര്‍, വികസനം വിദൂരത്തില്‍, വിലക്കയറ്റം അസഹനീയം തുടങ്ങിയവ ബാക്കിവച്ചാണ്‌ മുന്‍സര്‍ക്കാര്‍ പടിയിറങ്ങിയത്‌. ജനതാല്‍പ്പര്യമെന്തെന്നറിയാത്ത, അറിയാന്‍ ശ്രമിക്കാത്ത ഇവരില്‍നിന്നും ഒരു രാഷ്‌ട്രത്തെ വികസനത്തിന്റെ പാതയിേലക്ക്‌ ഉയര്‍ത്താനുള്ള അവസരമാണ്‌ മോദിക്ക്‌ ലഭിച്ചിട്ടുള്ളത്‌.
എല്ലാവെല്ലുവിളികളും അവസരങ്ങളാണ്‌.

ഇനി നല്ല ദിനങ്ങള്‍ മാത്രം കാംക്ഷിക്കുന്ന ഒരു ജനതയുടെ പ്രതീക്ഷകളുടെ കനത്തഭാരമുണ്ട്‌, കുത്തഴിഞ്ഞ ഭരണത്തിന്റെയും, അതു മാത്രം ശീലിച്ച ബ്യൂറൊക്രസിയുേടയും പ്രവര്‍ത്തനശൈലികളുടെ പരിവര്‍ത്തനം വേണ്ടതുണ്ട്‌ . ഒപ്പം പരിമിതമായ സമയത്തിനുള്ളില്‍ ഇവെയല്ലാം ചെയ്‌തുതീര്‍ക്കുകയെന്ന പരീക്ഷണവുമുണ്ട്‌. ജനം ചിന്തിക്കുന്നെതെന്തന്നറിയാതെ രാജ്യത്തെ നയിച്ചവരാണ്‌ സമ്പല്‍ സമ്യദ്ധമായ ഈനാടിനെ ഇന്നത്തെ ദുരവസ്ഥയിലെത്തിച്ചത്‌. ഇതില്‍ നിന്നൊരു മോചനം. നല്ലദിനങ്ങള്‍ തുടങ്ങുന്നതവിെടയാണ്‌.

ഓേട്ടാറിക്ഷാക്കാര്‍ പൊതുവെ സംസാര്രപിയരാണ്‌ !
തമ്പാനൂരുനിന്നും ടെക്‌നോപാര്‍ക്കുവരെ പതിവുപോലെ അദ്ദേഹം സംസാരിച്ചു കൊണ്ടേയിരുന്നു. മോദിവന്നു, ഇനി മാറ്റമൊക്കെ ഉണ്ടാവുമല്ലേ സാറേ ?
ഈ ഓട്ടോ ഓടിച്ച്‌ വീട്ടുകാര്യങ്ങള്‍ നടക്കുമോ ചേട്ടാ ?… എന്റെ മറുചോദ്യം.
വീട്ടു ചിലവ്‌, കുട്ടികളുടെ പഠിത്തം, കല്യാണം, വീടുകൂദാശ, 28 കെട്ട്‌, ആശുപ്രതി……………….ലിസ്റ്റ്‌ നീണ്ടുവന്നു.
മരണങ്ങള്‍……… ഞാന്‍ പറഞ്ഞു.
മരണത്തിന്‌ നമുക്ക്‌ ചിലവില്ലല്ലോസാറേ. നമുക്ക്‌ വരവും ഇല്ല ചേട്ടാ, അന്ന്‌ ചേട്ടന്റെ ഓട്ടോ ഓടുമോ? സത്യം, വരവും ചിലവും ഒത്തുേപാകുന്നില്ലസര്‍, കടം മിച്ചം. ദുരിതമാണ്‌ സാറേ. രാവിലെ എണീറ്റാല്‍ രണ്ടറ്റം കുട്ടിമുട്ടിക്കുന്നതെങ്ങനെ എന്ന ടെന്‍ഷനാ………….

ഞാന്‍ പറഞ്ഞു: രാഷ്‌ട്രവുംഒരു വീടായിട്ട്‌ സങ്കല്‍പ്പിച്ച്‌ നോക്ക്‌. വരവും ചെലവും ടാലിയാവണ്ടെ? ആയില്ലങ്കില്‍ ചേട്ടന്‍ പറഞ്ഞ ടെന്‍ഷനാ.(ദേശ സ്‌നേഹമുള്ള ഭരണാധികാരിക്ക്‌!). ഒരുവര്‍ഷത്തെ വരവും ചിലവും ആസൂത്രണം ചെയ്യുന്ന സാധനമാ നമ്മളീപ്പറയുന്ന ബജറ്റ്‌. അതൊക്കെ വലിയവലിയകാര്യങ്ങളല്ലെ സാര്‍?
അല്ല.രാജ്യത്തെ ഓരോ പൗരനും അറിഞ്ഞിരിേക്കണ്ട കാര്യങ്ങളാണ്‌.അടുത്ത ഒരു വര്‍ഷക്കാലത്തെ സാമ്പത്തിക ആസൂത്രണമാണ്‌ ബജറ്റ്. എന്തൊക്കെ പദ്ധതികള്‍ വേണം, അതിെനത്ര പണം കണ്ടെത്തണം. എവിെടനിന്നും കണ്ടെത്തണം. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കായി എത്ര ചിലവ്‌ വരും? (ഉദാ:ഭക്ഷ്യ സുരക്ഷാബില്‍). നികുതി എത്ര പിരിെച്ചടുക്കാം. സര്‍ക്കാര്‍ പദ്ധതികള്‍ ഏതൊക്ക, അതിന്‌ ചിലവെത്ര?സ്വകാര്യേമഖലയില്‍ എന്തൊക്കെ അനുവദിക്കാം. തുടങ്ങിയവെയാെക്കയാണ്‌ സാധാരണ ബജറ്റില്‍ വരുന്നത്‌.
നികുതിയാണല്ലേ സര്‍ക്കാരിന്റെ പ്രധാന വരുമാനം? ചെറിയ വിലയുള്ള സാധനങ്ങള്‍ക്ക്‌ (ഡീസല്‍) വലിയ വിലകൊടുക്കേണ്ടിവരുന്നത്‌ അതുെകാണ്ടല്ലേ?… പിന്നേം ഒരു സംശയം: പെട്രോളിനൊക്കെ സബ്‌സിഡി കൊടുക്കുന്നതുകൊണ്ട്‌ കമ്പനികള്‍ക്കല്ലെ ഗുണം, ജനങ്ങളുടെ മുകളില്‍ ആ ഭാരവും വെച്ചുെകാടുക്കുന്നു.! നികുതിപിരിവല്ലാതെ ലാഭമുണ്ടാകുന്ന വ്യാപാരം സര്‍ക്കാരിനും ചെയ്‌തുകൂടെ സര്‍.സ്വകാര്യ കമ്പനികള്രെതയാ ലാഭമുണ്ടാക്കുന്നത്‌ അതുപോലെ.
ഞാന്‍ ചിന്തിച്ചു:
true, taxing the common man is not the only option for generating revenue for the govt. it can either be a profit generating mechanism through the efficient management of its resources.

വണ്ടി സിഗ്നലില്‍ നിന്നു.
ഇടതുവശത്ത്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ബ്രാഞ്ച്‌. ഞാന്‍ വെറുതെ ചോദിച്ചു, ചേട്ടന്‌ അക്കൗണ്ട്‌ ഇല്ലേ?
ഉണ്ടല്ലോ, FB അക്കൗണ്ട്‌ ഉണ്ട്‌!
ചെറിയഷോക്കില്‍ ഞാന്‍ വീണ്ടും…………FB a/c ?
ആ സാറേ, ഫേസ്‌ബുക്കില്ലേ……. അത്‌!
ഓ അത്‌, ഞാന്‍ പറഞ്ഞു.
425 ഫ്രണ്ട്‌സും ഉണ്ട്‌.
മുപ്പത്‌ ദിവസമായേപ്പാള്‍ നമ്മുടെ പ്രധാനമന്ത്രി എഴുതിയത്‌ സാറ്‌ വായിച്ചില്ലേ?
ഇതൊക്കെ വായിക്കാന്‍ ചേട്ടന്‌ ഇംഗ്ലീഷ്‌ അറിയാമോ?
കുറച്ചൊക്കെ അറിയാം സര്‍, എന്നാല്‍ എവിടെയാ സമയം. ഓട്ടോയില്‍ ആളുവരാന്‍ നോക്കിയിരിക്കുമ്പോള്‍ ഓരോരുത്തര് പോസ്റ്റ് ചെയ്യുന്നത് വായിക്കുന്നതാ!
എന്നിട്ട്?
“അദ്ദേഹത്തിന് അകത്തുള്ളവരേം പുറത്തുള്ളവരേം വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നാ പറഞ്ഞത്, കഷ്ടം. നമ്മടെ നാടു നന്നാക്കാന്‍ 15ഉം 16ഉം മണിക്കൂറാ അദ്ദേഹം പണിയെടുക്കുന്നതെന്നാ എഴുതിയിരിക്കുന്നത്! സമ്മതിക്കില്ലെങ്കില്‍ എന്തുചെയ്യും സാറേ…”

ബാങ്കില്‍ അക്കൌണ്ട് ഉണ്ട് സര്‍, ATMഉം ഉണ്ട്. നേരത്തേ ഇല്ലായിരുന്നു. ഗ്യാസിന്റെ സബ്സിഡി വാങ്ങാന്‍ തുടങ്ങിയതാ. ആധാര്‍ വേണമെന്ന് പറഞ്ഞില്ലേ…. അപ്പോള്‍. എന്നിട്ടെന്തായി സര്‍! ഇപ്പോള്‍ ആധാര്‍ വേണ്ടന്നല്ലേ പറയുന്നത്. സര്‍ക്കാറിന്റെ കുറേ കാശ് വെറുതേ പോയി! സര്‍ക്കാരിന്റെ കാശെന്നു പറഞ്ഞാല്‍ ആരുടെയാണ് സര്‍, ജനങ്ങളുടെയല്ലേ?
അതെ, 5000 കോടി വേസ്റ്റ്….!!

ഒന്നുമറിയാത്ത മൂഡന്‍മാരാണ്‌ പൊതുജനമെന്ന്‌ ഭരണക്കാര്‍ ഇനിയും വിശ്വസിക്കുന്നെങ്കില്‍ അവര്‍ക്ക്‌ തെറ്റി. വാര്‍ത്തകള്‍ ഇന്ന്‌ വിരല്‍ തുമ്പിലാണ്‌. സാധാരണക്കാരില്‍ സാധാരണക്കാരും ബോധവാനാണ്‌. വിവരസാങ്കേതികവിദ്യ അറിവുള്ളവന്റേയും പണമുള്ളവന്റേയും കുത്തകയല്ല.
വണ്ടി ടെക്‌നോപാര്‍ക്കിലെത്തി……………….
സാറിന്റെ കാര്‍ഡ്‌ തരുമോ?
എന്തിനാ………….?
ഞാന്‍ റിക്വസ്റ്റ്‌ അയയ്‌ക്കാം, എന്നെ ആഡ്‌ ചെയ്യണം!
പൊടിപറക്കുന്ന നിരത്തുകളില്‍ നിന്നും ശീതീകരിച്ച സ്വര്‍ഗ്ഗത്തിലേക്ക്‌ ഞാന്‍ നടന്നുകയറി. എന്റെ സുഹൃത്ത്‌ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ റെസ്റ്റോറന്റിലെത്തി. സോഫ്‌റ്റ്‌ ഡ്രിംങ്‌സ്‌, പിറ്റ്‌സ, ബര്‍ഗര്‍…… ഇത്‌ മറ്റൊരു ലോകമാണ്‌!
മോദി ഇന്‍കംടാക്‌സ്‌ ലിമിറ്റ്‌ 5 ലക്ഷമാക്കുമെന്നാ പറയുന്നത്‌, ശരിയാണോ? (ആത്മഗതം: ഇവിെടയും മോദി!!),
അിറയില്ല, പറഞ്ഞുകേള്‍ക്കുന്നു: ഞാന്‍ പറഞ്ഞു….
Fiscal deficit is very high, റവന്യൂ ജനറേറ്റ്‌ ചെയ്യാന്‍ സര്‍ക്കാര്‍ എന്തുചെയ്യും? എന്റെ അിറവുള്ള സുഹൃത്ത്‌ ചോദിച്ചു……………
വരുമാനം കുറവും ചെലവ്‌ വളരെ കൂടുതലുമാണ്‌: ഞാന്‍ പറഞ്ഞു.

See this, 7 ശതമാനം ഇന്ററസ്റ്റിനാ ഞാന്‍ ഹൗസിംഗ്‌ ലോണ്‍ എടുത്തത്‌, ഇപ്പോള്‍ 10.30 ശതമാനം ആയി. കാര്‍ ലോണ്‍ 14 ശതമാനം, വാടകവീട്ടിലേക്ക്‌ ഫര്‍ണ്ണിച്ചര്‍ വാങ്ങാന്‍ 16 ശതമാനം. പഠിക്കാനെടുത്തലോണ്‍ തിരിച്ചടവുവേറെ. എല്ലാംകൂടി മാത്രം ഒരു മാസം 30,000രൂപേയാളം വരും. ശമ്പളത്തിന്റെ പകുതിേയാളം! പിന്നെ വീട്ടുവാടക രൂപ 10,000. കുഞ്ഞിനെ നല്ല സ്‌കൂളില്‍ വിടാതിരിക്കാന്‍ പറ്റുമോ? അതിന്റെ ഫീസും മറ്റും മാസം 7000 രൂപ. ഇന്‍ഷുറന്‍സും PF ഉം ഒക്കെ കൂടി 8000 മാറും. ഇതെല്ലാം കൂടിയാല്‍ 55,500 ആയി. ഇനി വേണം വീട്ടുചിലവും പെട്രോളും മറ്റു കാര്യങ്ങളും. മാസത്തിലൊരിക്കലെങ്കിലും എല്ലാവേരയും ഒന്ന്‌ പുറത്തു കൊണ്ടുപോകണ്ടേ? സിനിമകാണാന്‍ ഒരാള്‍ക്ക്‌ 200 രൂപയാ ടിക്കറ്റ്‌ ചാര്‍ജ്ജ്‌! പറയുേമ്പാള്‍ 70,000 മന്തിലി സാലറി ഉണ്ട്‌, കയ്യില്‍ കിട്ടുന്നത് 42,000!! വീട്ടിലും. Deficit തന്നെ…!

കറക്‌ട്‌……ഞാന്‍ പറഞ്ഞു. ചിലവ്‌ വരവിനേക്കാള്‍ കൂടുതല്‍!

എന്റെ സുഹൃത്ത്‌: പ്രതീക്ഷകള്‍ ഒരുപാടുണ്ട്‌. വികസനത്തിന്‌ നല്ല സാധ്യതയാ ഇന്ത്യയില്‍, അഴിമതിയില്ലാത്ത, ജനങ്ങളുടെ ആവശ്യങ്ങള്‍ അറിയുന്ന, അവസരങ്ങള്‍ സൃഷ്‌ടിക്കുന്ന ഭരണമുണ്ടായാല്‍ മതി. ബജറ്റില്‍ വികസനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുെമന്ന്‌ തീര്‍ച്ചയാണ്‌. ബുള്ളറ്റ് ട്രയിനും സാറ്റലൈറ്റ്‌ സിറ്റികളുമൊക്കെ വരുമായിരിക്കും. എന്നാലും ഇന്‍ഫ്‌ളേഷന്‍ കണ്‍ട്രോള്‍ ചെയ്യാതെ ഒരുരക്ഷയുമില്ല. “ഇന്നലത്തെ അതേ സാധനത്തിനും സര്‍വ്വീസിനും ഇന്നു കൂടുതല്‍ വിലകൊടുക്കേണ്ടിവരുന്നത്‌ ദു:സ്സഹമാണ്‌. എത്ര പണമുണ്ടായാലും തികയില്ല എന്ന അവസ്ഥ മാറണം. മണ്ണെണ്ണക്കും ഗ്യാസിനും വിലകൂടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഭാഗത്തും, High tech ഭാരതം സ്വപ്‌നം കാണുന്നവര്‍ മറുഭാഗത്തും! എന്നാല്‍ രണ്ടുപേര്‍ക്കും ഒരുസമാനതയുണ്ട്‌. വരവിനേക്കാള്‍ വര്‍ദ്ധിക്കുന്ന ചിലവ്‌.

ഒരോ പൗരനും സര്‍പ്ലസ്‌ അകുമ്പോഴാണ്‌ രാഷ്‌ട്രം സര്‍പ്ലസ്‌ അകുന്നത്‌. അമ്പാനിയുടെയും അസിംപ്രേംജിയുടേയും എന്റെയും വരുമാനം ഒന്നിച്ചു ചേര്‍ത്ത് ഭാഗിച്ചു കിട്ടുന്ന ആളോഹരി വരുമാനം ഈ രാഷ്‌ട്രത്തിന്റെ യഥാര്‍ത്ത ചിത്രമല്ല തരുന്നത്‌.

കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി ശ്രീ. ജയ്റ്റ്‌ലി, സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. സെക്രട്ടറിമാരുടെ യോഗം അടിക്കടി നടക്കുന്നു. എന്തിന്‌ നമ്മള്‍ ജയിപ്പിച്ചുവിട്ട എം. പി. മാര്‍ കൂടിയിരുന്ന്‌ ഒത്തിരി ആലോചിക്കുന്നു. നല്ലത്‌. എന്നാല്‍ ഇവരില്‍ എത്രപേര്‍ സാധാരണ ജനത്തിന്റെ ആവശ്യങ്ങള്‍ അിറയുന്നു? അല്ല മനസ്സിലാക്കുന്നു…..?

ഒരു രാഷ്‌ട്രത്തിന്റെ സാമ്പത്തിക ആസൂത്രണം ജനത്തിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത്‌, ജനക്ഷേമമെന്തെന്നറിഞ്ഞ്‌, ജനപങ്കാളിത്തത്തോടെ നടപ്പില്‍ വരുത്തുന്നവയാവണം. കടക്കാരനായ വലിയ ഉദ്ദ്യോഗസ്ഥനും, രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന പാവെപ്പട്ടവനും തത്വത്തില്‍ ഒരുനാണയത്തിന്റെ രണ്ടുവശങ്ങളാണ്‌. മോദിബജറ്റില്‍ ഇതിനൊക്കെ ഉത്തരം പ്രതീക്ഷിക്കുന്നു ജനം. എന്നിരിക്കിലും, ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നത്‌ പൊതുജനത്തിന്റെയും കടമയാണ്‌…………

(തുടരും……)

വി.രമേശ്‌ കുമാര്‍
(പ്രശസ്ത ധനകാര്യ-മാനേജ്മെന്റ് വിദഗ്ദനും എഴുത്തുകാരനുമാണ് ലേഖകന്‍)
ഈ പംക്തിയേയും ലേഖനത്തേയും കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ലേഖകനുമായി പങ്കുവെക്കാം
rameshkv74@gmail.com

 

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close