മോദി കെയറിന് പകരം വെക്കാൻ രാഹുലിന്റെ കയ്യിൽ ഒന്നുമില്ല : ആരോഗ്യ ഭാരതത്തിന് പ്രാധാന്യം കൊടുത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദിയെന്ന് ബ്രിട്ടീഷ് സയൻസ് ജേർണൽ

50 കോടി ജനങ്ങളെ സുരക്ഷയുടെ കുടക്കീഴിൽ നിർത്തുന്ന മോദി കെയറിനു പകരം വയ്ക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കയ്യിൽ ഒന്നുമില്ലെന്ന് ബ്രിട്ടീഷ് സയൻസ് ജേർണൽ ദി ലാൻസറ്റ്.

ആരോഗ്യഭാരതം എന്ന ലക്ഷ്യത്തിനായി ചുവട് വച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. വൻ സാമ്പത്തിക ചിലവ് വരുന്ന ചികിത്സകൾ പോലും സാധാരണക്കാർക്ക് പ്രാപ്യമാകുന്ന നീക്കത്തിനാണ് ഇതിലൂടെ മോദി സർക്കാർ തുടക്കമിട്ടത്.

പൊതുജനാരോഗ്യം, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതിയെ ലോകത്തിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ സുരക്ഷ പദ്ധതികളിലൊന്നായാണ് ജേർണൽ വിശേഷിപ്പിക്കുന്നത്.

രാഹുൽ ഗാന്ധി കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയും, വിവിധ ജനവിഭാഗങ്ങൾക്ക് പല പല വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട് എന്നാൽ മോദി കെയറിനു പകരം വയ്ക്കാൻ കോൺഗ്രസിനു മറ്റൊന്നില്ല. വരുന്ന ലോക സഭാ തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയമാകുന്നതും ആരോഗ്യമാകുമെന്ന് ലാൻസറ്റ് എഡിറ്റർ ഇൻ ചീഫ് റിച്ചാർഡ് ഹോർട്ടൻ അഭിപ്രായപ്പെട്ടു.

രാജ്യത്തെ 50 കോടി ജനങ്ങൾക്ക് അഞ്ചുലക്ഷം രൂപ വരെ ചികിത്സാ പരിരക്ഷ ലഭിക്കുന്ന ആയുഷ്മാൻ പദ്ധതിയുടെ വിശദാംശങ്ങളും ജേർണൽ പ്രസിദ്ധീകരിച്ച ആർട്ടിക്കിളിലുണ്ട്

Show More

Related Articles

Close
Close