ഒബാമയും മോദിയും ഇനി ഹോട്ട്‌ലൈനില്‍

obama-modi
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസും അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയുടെ ഓഫീസും തമ്മില്‍ ഹോട്ട്‌ലൈന്‍ ബന്ധം സ്ഥാപിച്ചു. ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മറ്റൊരു രാഷ്ട്രതലവനുമായുള്ള ആശയവിനിമയത്തിന് ഹോട്ട് ലൈന്‍ നിലവില്‍ വരുന്നത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായെത്തിയ ഒബാമയുമായി മോദി നടത്തിയ ചര്‍ച്ചയിലാണ് ഹോട്ട് ലൈന്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്.
അമേരിക്കയുമായി ഹോട്ട്‌ലൈന്‍ സംവിധാനമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. റഷ്യ,ബ്രിട്ടന്‍,ചൈന എന്നീ രാജ്യങ്ങള്‍ക്കാണ് നിലവില്‍ അമേരിക്കയുമായി ഹോട്ട് ലൈന്‍ സംവിധാനമുള്ളത് . ഇന്ത്യ അമേരിക്ക സുരക്ഷാ ഉപദേഷ്ടാക്കളുടെ ഓഫീസുകള്‍ തമ്മിലും ഹോട്ടലൈന്‍ സംവിധാനം ഇതോടൊപ്പം നിലവില്‍ വന്നു. രണ്ട് രാജ്യങ്ങളുടെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ തമ്മില്‍ സുരക്ഷിതമായി ആശയ വിനിമയം നടത്താന്‍ കഴിയുന്ന മാര്‍ഗമാണിത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close