മോദി സർക്കാർ വന്ന ശേഷം വര്‍ഗീയ കലാപങ്ങള്‍ കുറഞ്ഞെന്ന് നഖ്‌വി

മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ കുറഞ്ഞെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള കഴിഞ്ഞ 32 മാസങ്ങള്‍ക്കിടെ രാജ്യത്ത് വലിയതോതിലുള്ള സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്തിന്റെ വികസനത്തില്‍ എല്ലാവര്‍ക്കും തുല്യ പങ്കാളിത്വമുണ്ടെന്ന ധാരണയുണ്ടാക്കിയെങ്കില്‍ മാത്രമെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ഐക്യമുണ്ടാകുകയുള്ളുവെന്ന് പറഞ്ഞ മന്ത്രി സാമുദായിക സംഘര്‍ഷങ്ങളോട് എന്‍ഡിഎ സര്‍ക്കാര്‍ സഹിഷ്ണുതയോടെ പെരുമാറില്ലെന്നും വ്യക്തമാക്കി.ഡല്‍ഹിയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകളുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2013-2014 കാലത്ത് ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ലഭിച്ചത് 2,638 പരാതികളാണെങ്കില്‍ പിന്നീടുള്ള വര്‍ഷം അത് 1,995 ആയി കുറഞ്ഞു. 2015-2016ല്‍ അത് 1974 ആയി കുറഞ്ഞു. 2016 ഡിസംബര്‍ 31വരെ ലഭിച്ചത് 1,288 പരാതികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രീണനമില്ലാതെ ശാക്തീകരണമെന്ന മോദി സര്‍ക്കാരിന്റെ നയം രാജ്യത്തിന്റെ വികസനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കും പങ്കാളിയാകാനുള്ള അവസരം ഒരുക്കുന്നുവെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ പ്രകാരമുള്ള അവകാശങ്ങള്‍ സുരക്ഷിതമായിരിക്കും. ആരും അത് ദുര്‍ബലപ്പെടുത്തില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സര്‍ക്കാരിനോ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ആവില്ല നഖ്‌വി പറഞ്ഞു.

Show More

Related Articles

Close
Close