രണ്ടാം വാര്‍ഷിക സമ്മാനമായി കേരളത്തിന് 1000 കോടിയുടെ പദ്ധതികള്‍

ananthakumarനരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തില്‍ കേരളത്തിന് നിരവധി വാഗ്ദാനങ്ങളുമായി കേന്ദ്രം. കേരളത്തിന് ആയിരം കോടിയുടെ പ്ലാസ്റ്റിക് പാര്‍ക്, രാസവളവകുപ്പിനു കീഴില്‍ കേന്ദ്ര എന്‍ജിനീയറിങ് ടെക്‌നോളജി ഇന്‍സ്റ്റിട്യൂട്ട് എന്നിവ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഐഐടിക്ക് തുല്യമായ സ്ഥാപനമാണ് ന്‍ജിനീയറിങ് ടെക്‌നോളജി ഇന്‍സ്റ്റിട്യൂട്ട്. 200 ജന്‍ ഔഷധി ഷോപ്പുകളും നല്‍കും. ഫാര്‍മ പാര്‍ക് നല്‍കാനും തയാറെന്ന് അനന്തകുമാര്‍ അറിയിച്ചു. പദ്ധതികള്‍ക്ക് വേണ്ട സ്ഥലം സംസ്ഥാനം നല്‍കണം. പ്ലാസ്റ്റിക് മാനേജ്‌മെന്റ് കേന്ദ്രങ്ങള്‍ കേരളത്തില്‍ തുടങ്ങാനും കേന്ദ്രം സഹായിക്കുമെന്നും അനന്തകുമാര്‍ വ്യക്തമാക്കി. പൊതുവിപണിയില്‍നിന്നു 30 ശതമാനം വിലക്കുറവില്‍ മരുന്ന് ലഭിക്കുന്നവയാണ് 200 ജന്‍ ഔഷധി ഷോപ്പുകള്‍.

Show More

Related Articles

Close
Close