പൊതുജനങ്ങൾക്ക് സംവദിക്കാൻ മൊബൈൽ ആപ്പ്

q1
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് സംവദിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി. മോദിയുമായി നേരിട്ട് സംവദിക്കാൻ അവസരമൊരുക്കുന്ന ഈ ആപ്പിന്റെ സഹായത്തോടെ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊതുജനങ്ങൾക്കുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും മോദിയെ അറിയിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. പ്ലേ സ്റ്റോറിൽ നിന്നും ആപ് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം.നരേന്ദ്ര മോദിയുടെ ഭരണപരമായ കാഴ്ചപ്പാടുകൾ, നേട്ടങ്ങൾ മുതലായവയും ഈ ആപ്പിലൂടെ പൊതുജനങ്ങളിലെത്തിക്കാനാണ് നീക്കം. ആപ്പിനെക്കുറിച്ചുള്ള നിങ്ങളുടെ പ്രതികരണങ്ങൾക്ക് സ്വാഗതം- എന്നും ട്വിറ്ററിൽ മോദി കുറിച്ചിട്ടുണ്ട്.ഫെയ്സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ മോദി ജനങ്ങളുമായി കൂടുതൽ അടുക്കുന്നതിനായിട്ടാണ് പുതിയ മൊബൈൽ ആപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. നരേന്ദ്ര മോദി മൊബൈൽ ആപ്പിന് നിരവധി പ്രത്യേകതകളുമുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close